പാലാ: എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയനിൽ 'ഏകാത്മകം 2020 ' പരിശീലന പരിപാടി എട്ടാം തീയതി നടത്താൻ ഇന്നലെ ചേർന്ന യൂണിയൻ വനിതാ സംഘം പൊതുയോഗം തീരുമാനിച്ചു. വനിതാ സംഘം യൂണിയൻ കൺവീനർ സോളി ഷാജി തലനാടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മീനച്ചിൽ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി അംഗം അനീഷ് ഇരട്ടയാനി ഉദ്ഘാടനം ചെയ്തു.
എട്ടാം തീയതി രാവിലെ 11 ന് യൂണിയൻ ഹാളിൽ വെച്ചാണ് പരിശീലന പരിപാടി നടത്തുന്നതെന്നും ശാഖാ പ്രതിനിധികൾ കഴിയുന്നത്ര കുട്ടികളെ പങ്കെടുപ്പിക്കണമെന്നും കൺവീനർ സോളി ഷാജി തലനാട് അറിയിച്ചു. പങ്കെടുക്കുന്ന ബാക്കി കുട്ടികളുടെ പേര് ഒക്ടോബർ 10ാം തീയതിക്ക് മുമ്പായി യൂണിയൻ ഓഫീസിൽ അറിയിക്കണ്ടതാണ്. ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് ഏകാത്മകം മെഗാ മോഹനിയാട്ടം പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നതെന്നും വനിതാ സംഘം നേതാക്കൾ അറിയിച്ചു. യൂണിയൻ വനിതാ സംഘം നേതാക്കളായ ബിന്ദു സജികുമാർ, അംബികാ സുകുമാരൻ എന്നിവർ പ്രസംഗിച്ചു. യൂണിയനിലെ ഏകാത്മകം 2020 പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ കൺവീനർ സോളി ഷാജി തലനാടിനെ വിളിക്കാം. ഫോൺ: 8921803366