തലയോലപ്പറമ്പ്: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതു വിദ്യാലയങ്ങളിൽ ഗണിതപഠന രീതി മെച്ചപ്പെടുത്തുന്നതിനായി നടപ്പാക്കുന്ന 'ഉല്ലാസ ഗണിതം പദ്ധതി' യുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം അക്കരപ്പാടം ഗവൺമെന്റ് യുപി സ്‌കൂളിൽ നടന്നു. ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.സുനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ.ജയകുമാരി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതൻ മുഖ്യപ്രഭാഷണം നടത്തി. വൈക്കം ബ്ലോക്ക് പഞ്ചായത്ത് അംഗം അനിജി പ്രസാദ്, പഞ്ചായത്ത് അംഗങ്ങളായ പ്രവീണ സിബി, പി.പി.ദിവാകരൻ, സാബു പി.മണലൊടി, ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ ടി.കെ.അജിതകുമാരി, കോട്ടയം ഡയറ്റ് പ്രിൻസിപ്പൽ ജോണി ജേക്കബ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഓർഡിനേറ്റർ കെ.ജെ. പ്രസാദ്, ജില്ലാ പ്രോജക്ട് ഓഫീസർ സാബു ഐസക്ക്,വൈക്കം ബിപിഒ ടി.കെ.സുവർണൻ, പി ടി എ പ്രസിഡന്റ് എ.എസ്.സമ്പത്ത്, ഹെഡ്മാസ്റ്റേഴ്‌സ് ഫോറം സെക്രട്ടറി എം.വി ജയകുമാർ, വൈക്കം എ ഇ ഒ കെ.പ്രീതരാമചന്ദ്രൻ, സ്‌കൂൾ ഹെഡ്മാസ്റ്റർ ഇ.ആർ.നടേശൻ തുടങ്ങിയവർ പ്രസംഗിച്ചു.