മുക്കൂട്ടുതറ : തിരുവാമ്പടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ സപ്താഹ യജ്ഞം നാളെ സമാപിക്കും. ഇന്ന് രാവിലെ എഴിന് ഗ്രന്ഥപൂജ, യജ്ഞാരംഭം.10ന് മൃത്യുഞ്ജയ ഹോമം, 1 ന് പ്രസാദമൂട്ട്. വൈകിട്ട് 5 ന് ശനീശ്വര പൂജ, 5.30ന് മാതൃപൂജ. നാളെ പതിവ് ചടങ്ങുകൾക്ക് പുറമേ രാവിലെ 8 ന് ക്ഷേത്ര സന്നിധിയൽ വിഷ്ണു സഹസ്രനാമാർച്ചന, 10ന് ഭാഗവത സംഗ്രഹം, 11ന് അവഭൃഥ സ്നാന ഘോഷയാത്ര, 12ന് പ്രസന്നപൂജ, തുടർന്ന് വസ്ത്രസമർപ്പണം.