കോട്ടയം: തണ്ണീർത്തടം നിറയെ കണ്ടൽച്ചെടിയാണെങ്കിൽ ആരും അറിയാതെ വെട്ടിക്കളയാൻ മുതിരേണ്ട. ഭൂമി പൊന്നും വിലയ്ക്ക് സർക്കാർ ഏറ്റെടുക്കും. റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായാണ് സ്വകാര്യ വ്യക്തികളുടെ കണ്ടൽ സ്ഥലങ്ങൾ ഏറ്റെടുക്കാൻ സോഷ്യൽ ഫോറസ്റ്ററി വിഭാഗത്തിനെ ചുമതലപ്പെടുത്തിയത്.

വ്യാപകമായി കണ്ടൽക്കാടുകൾ വെട്ടി നിർമാണങ്ങളും മറ്റ് സംരംഭങ്ങളും ആവിഷ്കരിക്കുന്നതിനെതിരായാണ് പുതിയ നീക്കം. പ്രളയമടക്കമുള്ള കാലാവസ്ഥ വ്യതിയാനം വ്യാപകമായത് കണ്ടൽ ചെടികൾ വെട്ടിനശിപ്പിച്ചതുകൊണ്ടു കൂടിയാണെന്ന തിരിച്ചറിവിലാണ് അവ ഏറ്റെടുത്ത് സംരക്ഷിക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നത്. പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് അവശ്യമായ കണ്ടൽകാടുകൾ അതേപടി സംരക്ഷിക്കുകയാണ് ലക്ഷ്യം. ഇതിനായി കണ്ടൽ ഉള്ള സ്ഥലങ്ങൾ സംബന്ധിച്ച സർവേയും ആരംഭിച്ചിട്ടുണ്ട്.

താൽപ്പര്യമുള്ളവർ പാറമ്പുഴയിലെ സാമൂഹിക വനവത്കരണ വിഭാഗത്തിൽ അപേക്ഷ നൽകണം. മുൻഗണനാക്രമം അനുസരിച്ച് ഭൂമി ഏറ്റെടുക്കും.

കണ്ടൽ പരിസ്ഥിതിയുടെ ജീവൻ

പുഴയും കടലും ചേരുന്നിടത്തും ചതുപ്പുകളിലും കായലോരങ്ങളിലും വളരുന്ന വൃക്ഷങ്ങളും കുറ്റിച്ചെടികളും അടങ്ങുന്നതാണ് കണ്ടൽക്കാടുകൾ. ആഴം കുറഞ്ഞതും വളക്കൂറുള്ളതും ഉപ്പിന്റെ അംശം ഉള്ളതുമായ വെള്ളത്തിലാണ് കണ്ടൽക്കാടുകൾ കൂടുതലായി വളരുന്നത്. സംസ്ഥാനത്ത് കണ്ണൂരിലാണ് ഏറ്റവും കൂടുതൽ കണ്ടൽക്കാടുകളുള്ളത്.

പടിഞ്ഞാറൻമേഖലയിലാണ് കണ്ടൽ കൂടുതൽ

മത്സ്യ സമ്പത്തിന്റെ ഉറവിടമാണ് കണ്ടൽക്കാട്

 ദേശാടന, ജലപ്പക്ഷികൾക്ക് ആവാസസ്ഥാനം

 കരയിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ തടയുന്നു

 ഉപ്പുവെള്ളത്തിന്റെ തള്ളിക്കയറ്റം പ്രതിരോധിക്കും


'' ഒരു വർഷത്തിനുള്ളിൽ മുഴുവൻ സ്വകാര്യ കണ്ടൽക്കാടുകളും ഏറ്റെടുക്കും. ഇതിനായുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. കൂടുതൽ പ്രദേശങ്ങളിൽ കണ്ടെൽച്ചെടികൾ വച്ചുപിടിപ്പിക്കാനും പദ്ധതിയുണ്ട്''

- പ്രസാദ്,​ അസി. ഫോറസ്റ്റ് കൺസർവേറ്റർ

കോട്ടയത്ത്

കണ്ടൽ

80

ഹെക്ടറിൽ