പൂഞ്ഞാർ : മങ്കുഴി ആകല്പാന്തപ്രശോഭിനി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നടന്നുവരുന്ന നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് പൂജവയ്പ് നടക്കും. പ്രത്യേകം തയ്യാറാക്കിയ അക്ഷര സ്വരൂപിണിയുടെ സവിധത്തിൽ നടക്കുന്ന പൂജവയ്പ് ചടങ്ങിന് പൂഞ്ഞാർ ബാബു നാരായണൻ തന്ത്രി ,ക്ഷേത്രം മേൽശാന്തി അജേഷ് പൂഞ്ഞാർ എന്നിവർ നേതൃത്വം നൽകും. 8 ന് പൂജയെടുപ്പ്. വിദ്യാരംഭചടങ്ങിന് റിട്ട. സെഷൻസ് ജഡ്ജ് എ.എൻ ജനാർദ്ദനൻ , പൂഞ്ഞാർ ബാബു നാരായണൻ തന്ത്രി എന്നിവർ കാ‌‌‌ർമ്മികത്വം വഹിക്കും. തുടർന്ന് ദേവീ സന്നിധിയിൽ രാവിലെ 9 ന് വിദ്യാഗോപാലമന്ത്രാർച്ചന. പൂജവയ്പ് ചടങ്ങിനെത്തുന്നവർ ഇന്ന് വൈകിട്ട് 5.30 ന് ക്ഷേത്രത്തിലെത്തി ഗ്രന്ഥങ്ങൾ സമർപ്പിക്കണം. വിജയദശമി നാളിൽ വിദ്യാരംഭത്തിന് ശേഷം രാവിലെ 9 നാരംഭിക്കുന്ന വിദ്യാഗോപാലമന്ത്രാർച്ചനയിൽ പങ്കെടുക്കുവാനെത്തുന്നവർ നിലവിളക്ക് ,പുഷ്പങ്ങൾ ,ഇല തുടങ്ങിയവ കൊണ്ടുവരണം.