കോട്ടയം: ഓൾ കേരളാ ബാർ ഹോട്ടൽസ് & റെസ്റ്റൊറന്റ് എംപ്ലോയീസ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ സി.ഐ.റ്റി.യു. ജില്ലാ സെക്രട്ടറി റ്റി.ആർ. രഘുനാഥൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഇരുമ്പ വിജയൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ദിബു മംഗലശേരി, ദിലീപ്കുമാർ, മണികണ്ഠൻ, വി.വി. ബൈജു, ജയചന്ദ്രൻ, രാജേഷ് രാജു തുടങ്ങിയവർ സംസാരിച്ചു.

ഭാരവാഹികളായി വി.പി. ഇബ്രാഹിം (പ്രസിഡന്റ് ),ജോമോൻ എബ്രഹാം (സെക്രട്ടറി),കെ.എസ്. ദീപു (ട്രഷറർ), സതീഷ് കുമാർ, ബിജു കോരുത്തോട് (വൈസ് പ്രസിഡന്റുമാർ), ബിജു സോമൻ, അജയകുമാർ (ജോയിന്റ് സെക്രട്ടറിമാർ), രാജേശ്വരി, സുപ്രഭ സോമൻ, രഞ്ജിത്ത് ബി.എസ്, മ്രോദ് കെ.പി ( കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.