പാലാ : നവരാത്രി ആഘോഷ ഭാഗമായി ക്ഷേത്രങ്ങളിൽ ഇന്ന് പൂജവയ്പ് നടക്കും. ഏഴാച്ചേരി കാവിൻ പുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ ഗ്രന്ഥപൂജയും തൂലികാ പൂജയും തുടങ്ങി. ഇന്ന് വൈകിട്ട് 5.30 മുതൽ പൂജവയ്പ് ആരംഭിക്കും. തുടർന്ന് തൂലികാ പൂജയും സരസ്വതീപൂജയും.

പാലാ അമ്പലപ്പുറത്ത് ശ്രീ ഭഗവതീ ക്ഷേത്രത്തിൽ വൈകിട്ട് 5.30ന് പൂജവയ്പ്. രാത്രി 7ന് ധ്വനി തരംഗം.
കൊണ്ടാട് ഗുരദേവ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ വൈകിട്ട് 5 ന് മേൽശാന്തി സന്ദീപ് ശാന്തിയുടെ നേതൃത്വത്തിൽ പൂജവയ്പ്. 8 ന് രാവിലെ 8 ന് പൂജയെടുപ്പും, വിദ്യാരംഭവും എഴുത്തിനിരുത്തും.
കിടങ്ങൂർ കല്ലമ്പള്ളി മഹാസരസ്വതീ മഹാഭദ്രകാളീ ക്ഷേത്രത്തിൽ ഞായറാഴ്ച രാവിലെ 8ന് പൂജവയ്പ്പ്. തുടർന്ന് കീർത്തനാലാപനം. 7 ന് വിശേഷാൽ പൂജകൾ. എട്ടിന് രാവിലെ 7 ന് ഗണപതി ഹോമം, 8.15ന് പൂജയെടുപ്പ്,​ 10ന് കീർത്തനാലാപനം. വിളക്കുമാടം ശ്രീ ഭഗവതീ ക്ഷേത്രത്തിൽ ഇന്ന് വൈകിട്ട് 6.30ന് പൂജവെയ്പ്.
കെഴുവംകുളം ശ്രീ നാരായണ ഗുരുദേവ ക്ഷേത്രത്തിൽ ഞായറാഴ്ച രാവിലെ 9 ന് പൂജവയ്പ്. 8 ന് രാവിലെ 9 ന് പൂജയെടുപ്പ് ,​ 9.15ന് വിദ്യാരംഭം. ഇടപ്പാടി ആനന്ദ ഷൺമുഖ സ്വാമി ക്ഷേത്രം, പാലാ കടപ്പാട്ടൂർ മഹാദേവ ക്ഷേത്രം, ളാലം മഹാദേവ ക്ഷേത്രം, കുമ്മണ്ണൂർ നടയ്ക്കാംകുന്ന് ഭഗവതീ ക്ഷേത്രം, ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പുലിയന്നൂർ മഹാദേവക്ഷേത്രം, കിടങ്ങൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, കിടങ്ങൂർ മഹാഗണപതി ക്ഷേത്രം, ഐങ്കൊമ്പ് പാറേക്കാവ് ഭഗവതീ ക്ഷേത്രം, പൈക ശ്രീ ചാമണ്ഡേശ്വരീ ക്ഷേത്രം, ഏഴാച്ചേരി ഒഴയ്ക്കാട്ട് കാവ് ഭഗവതീ ക്ഷേത്രം, വെള്ളിലാപ്പിള്ളി ശ്രീകാർത്യായനീ ദേവീ ക്ഷേത്രം എന്നിവിടങ്ങളിലും ഇന്ന് വൈകിട്ട് വിശേഷാൽ പൂജകളോടെ പൂജവയ്പ് നടക്കും.