മുണ്ടക്കയം : 13 കോടി രൂപ ചെലവിൽ ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്ന മുണ്ടക്കയം - എരുമേലി റോഡിന്റെ നിർമ്മാണം ആരംഭിച്ചതായി പി.സി. ജോർജ് എം.എൽ.എ അറിയിച്ചു. ശബരിമല തീർത്ഥാടനകാലത്ത് തീർത്ഥാടകർ കൂടുതലായി ഉപയോഗിക്കുന്ന പാതയെന്ന പരിഗണയിലാണ് റോഡ് പുനർനിർമ്മാണത്തിന് തുക അനുവദിച്ചത്. അപകട വളവുകൾ നിവർത്തിയും, വീതി കൂട്ടിയുമാണ് നിർമ്മാണം.