asha

വൈക്കം: മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ സ്‌കൂളുകൾ വഴി വീട്ടുമുറ്റത്തെ കോഴിവളർത്തൽ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ സി. കെ. ആശ എം. എൽ. എ. നിർവഹിച്ചു. പദ്ധതി നടത്തിപ്പിന് ജില്ലയിൽ 90 സ്‌കൂളുകളാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഒരു സ്‌കൂളിൽ 50 വിദ്യാർത്ഥികൾക്ക് 5 കോഴികൾ വീതം നൽകും. നഗരസഭാ ചെയർമാൻ പി. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. കെ. എം. ദിലീപ്, സീനിയർ വെറ്ററിനറി സർജൻ ഡോ. നിർമ്മല പ്രയദർശിനി, പി. സുഗതൻ, എസ്. ഇന്ദിരാദേവി, ആർ. സന്തോഷ്, ശ്രീകുമാരൻ നായർ, രോഹിണിക്കുട്ടി അയ്യപ്പൻ, ഡി. രഞ്ജിത്ത് കുമാർ, പ്രിൻസിപ്പാൾ വി. പി. ശ്രീദേവി, എം. ആർ. സുനിമോൾ എന്നിവർ പ്രസംഗിച്ചു.