വൈക്കം: നാളെയുടെ ആരോഗ്യപൂർണമായ ഭാവിക്കുവേണ്ടി കൗമാരക്കാലം സുരക്ഷിതവും ക്രമമായും ചിട്ടപ്പെടുത്തിയെടുക്കാൻ ഓരോ പെൺകുട്ടികളും മാനസികമായി തയ്യാറാകണമെന്ന് ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ഗൈനക്കോളജി വിഭാഗം മേധാവി ഡോ. കുഞ്ഞമ്മ റോയ് പറഞ്ഞു. സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളിലെ പെൺകുട്ടികൾക്കായി നടത്തിയ 'കൗമാര ആരോഗ്യ വിദ്യാഭ്യാസം പെൺകുട്ടികളിൽ' വിഷയത്തെക്കുറിച്ച് നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജീവിതത്തിലെ ഏറ്റവും വലിയ സുഹൃത്ത് അമ്മയായിരിക്കണം. സുഹൃത്തുക്കൾ ആരൊക്കെയാണെന്ന് അമ്മ അറിയുകയും വേണം അവർ പറഞ്ഞു. പ്രഥമദ്ധ്യാപിക പി. ആർ. ബിജിയുടെ അദ്ധ്യക്ഷതയിൽ നടന്ന സെമിനാറിൽ അദ്ധ്യാപകരായ എ. ജ്യോതി, വൈ. ബിന്ദു, പ്രിയാ ഭാസ്‌ക്കർ, വി. എസ്. മിനി, മിനി വി. അപ്പുക്കുട്ടൻ, മഞ്ജു എസ്. നായർ, ജാസ്മിൻ എന്നിവർ പ്രസംഗിച്ചു.