രാജാക്കാട്: സംസ്ഥാനത്തെ മികച്ച അദ്ധ്യാപികയ്ക്കുള്ള സംസ്ഥാന അവാർഡ് നേടിയ എൻ ആർ സിറ്റി എസ് എൻ വി ഹയർ സെക്കണ്ടറി സ്‌കൂളിലെ അദ്ധ്യാപിക ഉഷാകുമാരി ടീച്ചറിനെ സ്‌കൂൾ മാനേജ്‌മെന്റിന്റേയും അധ്യാപകരുടേയും പി ടിഎയുടേയും നേതൃത്വത്തിൽ ആദരിച്ചു.
സ്‌കൂളിന്റെ വളർച്ചയ്ക്കും വിദ്യാർത്ഥികളുടെ ഉന്നമനത്തിനും വേണ്ടി നിസ്വാർത്ഥമായി പ്രവർത്തിക്കുകയും പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ സ്‌പെഷ്യൽ ക്ലാസ്സെടുത്ത് മുൻ നിരയിൽ എത്തിക്കുകയും. വിദ്യാർത്ഥികളിൽ വായനാ ശീലം വർദ്ധിപ്പിക്കുന്നതിന് ക്ലാസ് മുറിയിൽസ്വന്തം ചെലവിൽ ലൈബ്രറി സ്ഥാപിച്ചതടക്കം നിരവധിയായ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് സംസ്ഥാന സർക്കാർ മികച്ച ഹൈസ്‌കൂൾ അദ്ധ്യാപികയ്ക്കുള്ള അവാർഡ് നൽകിയത്. എസ് എൻ ഡി പി യോഗം രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം ബി ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മുൻ പ്രധാന അദ്ധ്യാപകൻ വി കെ ബാബു ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റജി പനച്ചിക്കൽ, രാജാക്കാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെപി അനിൽ, പഞ്ചായത്തംഗങ്ങളായ ബിജി സന്തോഷ് ബിന്ധു സതീശൻ, രാജാക്കാട് സി ഐ എച്ച് എൽ ഹണി, സ്‌കൂൾ മാനേജർ രാധാകൃഷ്ണൻ തമ്പി, പി ടി എ പ്രസിഡന്റ് ഷാജി ചുള്ളിയാട്ട്, എച്ച് എം ജി അജിത, അദ്ധ്യാപകർ, ജനപ്രതിനിധികൾ വിവിധ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.