അടിമാലി:ട്രേഡ് യുണിയനുകളുടെ എതിർപ്പിനെ തുടർന്ന് അടിമാലിയിൽ ചേർന്ന ട്രാഫിക് യോഗം മാറ്റി.വെളളിയാഴ്ച അടിമാലി പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ ചേർന്ന യോഗമാണ് അടുത്ത വെളളിയാഴ്ചത്തേക്ക് മാറ്റിവെച്ചത്.പഞ്ചായത്ത് കമ്മറ്റി ക്രമപ്പെടുത്തി നൽകി 20 നിർദ്ദേശങ്ങൾ പഠിക്കാതെ സഹകരിക്കില്ലെന്ന ട്രേഡ് യൂണിയനുകളുടെ നിലപാടാണ് യോഗം മാറ്റിവെക്കാൻ കാരണമായത്.
സ്വകാര്യ ബസ് ഹിൽഫോർട്ട് ജംഗ്ഷനിൽ നിയമവിരുദ്ധമായി പാർക്ക് ചെയ്യുന്നതിനാൽ ബസ്റ്റാന്റിലേ വൺവേ മാറ്റുന്ന പ്രധാന തീരുമാനമാണ് യോഗത്തിൽ എടുത്തത്.യോഗത്തിൽ പങ്കെടുത്തവർ ഹിൽഫോർട്ട് ജംഗ്ഷനിൽ അപകടവും ഗതാഗത പ്രശ്‌നങ്ങളും കുറക്കാൻ പരീക്ഷണാടിസ്ഥാനത്തിൽ വൺവേ ക്രമീകരിക്കുന്നതിനാണ് തീരുമാനിച്ചത്.ബസ് ക്രമീകരണത്തിന് പുറമെ ബസ്റ്റാന്റിൽ ടാക്‌സി ഓട്ടോ നിരോധനം,ബസ്റ്റാന്റിൽ പാർക്കിംഗ് ഒഴിവാക്കി പൈപ്പ് പോസ്റ്റുകൾ സ്ഥാപിക്കൽ ,മസ്ജിദ് ജംഗ്ഷൻ മുതൽ പ്രകാശ് ജംഗ്ഷൻവരെ ദേശീയപാതയിൽ ഓപ്പൺ ഏരിയ സൃഷ്ടിക്കൽ,സെൻട്രൽ ജംഗ്ഷനിലെ ഓട്ടോ സ്റ്റാന്റ് വിഭജിക്കൽ,പാൽകോ ജംഗ്ഷനിലെ ഓട്ടോ സ്റ്റാന്റ് ഹൈസ്‌കൂൾ ഭാഗത്തേക്ക് മാറ്റൽ,കല്ലാർകുട്ടി റോഡിൽ മാർക്കറ്റ് ജംഗ്ഷൻവരെ ഓപ്പൺ ഏരിയ സൃഷ്ടിക്കും,രണ്ട് ഓപ്പൻ ഏരിയയിലും 30 മിനിറ്റ് പാർക്കിംഗ് ഫീസ് ഏർപ്പെടുത്തി നിയന്ത്രിക്കും.പഞ്ചായത്ത് ജംഗ്ഷൻ,മാർക്കറ്റ് ജംഗ്ഷൻ,വി.ടി ജംഗ്ഷൻ എന്നിവിടങ്ങളിൽ ഓട്ടോസ്റ്റാന്റുകൾ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കും.സെൻട്രൽ ജംഗ്ഷനിൽ ട്രാഫിക് സിഗ്‌നൽ സ്ഥാപിക്കും.ഓട്ടോകൾക്ക് നമ്പർ നൽകി നിയന്ത്രിക്കും.കാൽനടക്കാരുടെ സുരക്ഷ മുൻനിർത്തി സീബ്രലൈനുകൾ വരക്കും.ലൈബ്രറി റോഡിൽ വൺവേ നടപ്പാക്കും,ടൗൺപരിതിയിൽ ഫുഡ്പാത്തുകൾ നിർമ്മിക്കും എന്നിവ അടക്കമുളള നിർദ്ദേശങ്ങളാണ് പഞ്ചായത്ത് യോഗത്തിൽ മുന്നോട്ടുവെച്ചത്.പഞ്ചായത്ത് പ്രസിഡന്റ് ദീപ രാജീവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ്.പ്രസിഡന്റ് എം.പി.വർഗ്ഗീസ്,മേരി യാക്കോബ്,എം.പി.മക്കാർ,കെ.എസ്.സിയാദ്,ഇ.പി.ജോർജ്ജ്,ബാബു കുര്യാക്കോസ്,മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് പി.എം.ബേബി,എം.കമറുദ്ദീൻ,സി.ഡി.ഷാജി,വിനു സ്‌ക്കറിയ,സുരേഷ്,സെക്രട്ടറി കെ.എൻ.സഹജൻ തുടങ്ങി വിവിധ ട്രേഡ്യുണിയൻ,രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു.