രാജാക്കാട്: ഉണക്കാൻ സൂക്ഷിച്ചിരുന്ന ഏലക്കാ മോഷ്ടിച്ച എസ്റ്റേറ്റ് ജീവന്കാരനും സുഹൃത്തും പിടിയിലായി. തമിഴ്‌നാട് സ്വദേശി കുമാർ (39), പൂപ്പാറ സ്വദേശി ഈശ്വരൻ(48) എന്നിവരെയാണ് ശാന്തമ്പാറ പൊലീസ് പിടികൂടുയത്.
സേനാപതി പള്ളിക്കുന്നിലുള്ള ആർ ലക്ഷ്മി ആനന്ദിന്റെ എസ്റ്റേറ്റിൽ നിന്നും രണ്ട് ചാക്ക് പച്ച ഏലക്കാ മോഷണം പോയത്. മൂന്നാം തീയതി വൈകിട്ടാണ് ഏലക്കാ ഉണക്കുന്നതിനായി ചാക്കിൽ കെട്ടി എസ്റ്റേറ്റിൽ സൂക്ഷിച്ചത്. ഏലക്കാ ഉവിടെ എത്തിച്ചതിന് ശേഷം ബാക്കിയുള്ളവർ പുറത്ത് പോയ സയത്ത് ഇവിടുത്തെ തന്നെ ജീവനക്കാരനായ തേനി സ്വദേശി കുമാർ ഇരുപത് ചാക്ക് ഏലക്കായിൽ നിന്നും രണ്ട് ചാക്ക് മോഷ്ടിച്ച് കടത്തുകയായിരുന്നു. ഇതിന് ശേഷം തിരിച്ചെത്തിയ എസ്റ്റേറ്റ് മാനേജർ പരിശോധിച്ചപ്പോഴാണ് രണ്ട് ചാക്ക് ഏലക്കാ കാണാതായതായി അറിയുന്നത്. കുമാറിനെ സംശയംതോന്നി വിവരം ചോദിച്ചെങ്കിലും തനിക്കറിയില്ലെന്നായിരുന്നു കുമാറിന്റെ മറുപടി. പരാതിയുടെ അടിസ്ഥാനത്തിൽ ശാന്തമ്പാറ സി ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് കുമാറിനെ ചോദ്യം ചയ്യുകയും തുടർന്ന് ഏലക്കാ താൻ മോഷ്ടിച്ച് സുഹൃത്തായ പൂപ്പാറ സ്വദേശി ഈശ്വരന്റെ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്നും അറിയിച്ചു. ഈശ്വരന്റെ വീട്ടിലെത്തി നടത്തിയ തിരച്ചിലിൽ രണ്ട് ചാക്ക് ഏലക്കാ കണ്ടെത്തുകയും ചെയ്തു. ശാന്തമ്പാറ സി ഐ പ്രതീപ് കുമാർ, എസ് ഐ വിനോദ്കുമാർ, എ എസ് ഐ ജോർജ്ജ്കുര്യൻ, സി പി ഒമാരായ ബിനോജ്, ജയ്‌മോൻ, സനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.