രാജാക്കാട്: ഓട്ടോ ഡ്രൈവർ നൽകിയ ജൂസ് കഴിച്ച് സ്‌കൂൾ വിദ്യാർത്ഥിനി ക്ലാസിൽ കുഴഞ്ഞുവീണു. അദ്ധ്യാകപൻ സംശയം പ്രകടപ്പിച്ചതോടെ അധികൃതർ നടത്തിയ പരിശോധനയിൽ ജൂസിൽ മദ്യത്തിന്റെ അംശമുണ്ടെന്ന് കണ്ടെത്തി. സംഭവത്തെത്തുടർന്ന് ഓട്ടോ ഡ്രൈവർ ഒളിവിൽപ്പോയി.
മൂന്നാറിലെ സർക്കാർ സ്‌കൂളിൽ പഠിക്കുന്ന നാല് പ്ലസ് വൺ വിദ്യാർത്ഥിനികൾക്കാണ് കഴിഞ്ഞ ദിവസം ഓട്ടോ ഡ്രൈവർ ജൂസുവാങ്ങി നൽകിയത്. ജൂസ് കഴിച്ചതോടെ വിദ്യാർത്ഥിനികൾക്ക് ചെറിയ തലകറക്കമുണ്ടായിരുന്നു. 11 മണിയോടെ അദ്ധ്യാപകൻ ക്ലാസെടുക്കുന്നതിനിടെ വിദ്യാർത്ഥിനികളിലൊരാൾ കുഴഞ്ഞുവീഴുകയായിരുന്നു. സഹപാഠികൾ ചേർന്ന് കുട്ടിയെ താങ്ങിയെടുത്തെങ്കിലും കുട്ടിയുടെ ബോധം തെളിഞ്ഞില്ല. കുട്ടി മദ്യപിച്ചതായി അദ്ധ്യാപകൻ സംശയം പ്രകടിപ്പിക്കുകയും പ്രസിപ്പാളിനെ വിവരമറിക്കുകയും ചെയ്തു. തടുർന്ന് അധ്യാപകർ കുട്ടിയെ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് മദ്യത്തിന്റെ അംശം കണ്ടെത്തിയത്. സ്കൂൾ അധികൃ2തർ അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ ചൈൽഡ് ലൈൻ പ്രവർത്തകർ പൊലീസിൽ പരാതിനൽകി.
രാവിലെ മൂന്നാറിൽ നിന്നും പ്രതിയുടെ ഓട്ടോയിലാണ് സ്‌കൂളിലെത്തിയത്. ഇടക്ക് ദാഹമകറ്റാൻ ജൂസ് വേണമെന്ന് ആവശ്യപ്പെട്ടു. യുവാവ് ജൂസുവാങ്ങി നൽകുകയും ചെയ്തു. എന്നാൽ ജൂസിൽ മദ്യത്തിന്റെ അംശം കലർന്നതായി അറിയില്ലായിരുന്നുവെന്ന് കുട്ടികൾ പറയുന്നു. ദേവികുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതി തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് വിവരം.