രാജാക്കാട്: ഒരു ലോക അദ്ധ്യാപക ദിനംകൂടി കടന്നുപോകുമ്പോൾ പുരസ്‌കാര നിറവിലാണ് സംസ്ഥാന മികച്ച സർക്കാർ വിദ്യാലയങ്ങളിലൊന്നായ ഇടുക്കി പഴയവിടുതി ഗവ. യു പി സികൂളിലെ പ്രധാന അദ്ധ്യാപകൻ ജോയി ആൻഡ്രൂസ്. ജവഹർ ശ്രേഷ്ഠ വിദ്യാലയ പുരസ്‌ക്കാരമാണ് കുട്ടികളുടെ കൂട്ടുകാരനായ ജോയി ആൻഡ്രൂസിനെ തേടിയെത്തിയത്.
ഒരുകാലത്ത് അടച്ചുപൂട്ടൽ ഭീഷണിയിലായിരുന്ന ഹൈറേഞ്ചിലെ ആദ്യകാല വിദ്യാലയമായ പഴയവിടുതി ഗവ. യു പി സ്‌കൂളിനെ സംസ്ഥാനത്തെ മികച്ച സർക്കാർ സ്‌കൂളുകളിൽ ഒന്നാക്കി മാറ്റുന്നതിന് മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ് പ്രധാന അദ്ധ്യാപകനായ ജോയി ആൻഡ്രൂസ്. പഠനനത്തിനൊപ്പം കുട്ടികളിൽ പാഠ്യേതര വിഷയങ്ങളിലൂടെ സാമൂഹ്യ പ്രതിബദ്ധതതയുള്ളവരാക്കി മാറ്റുന്നതിനും കൃഷിയുടെ അനുഭവ പാഠം കുട്ടികൾക്ക് പകർന്ന് നൽകുന്നതിനും അദ്ധ്യാപകരേയും മാതാപിതാക്കളെയും വിദ്യാർത്ഥികളെയും കൂട്ടായി നിർത്തി നടത്തുന്ന പ്രവർത്തനങ്ങൾക്ക് ഇതിന് മുമ്പും ജോയി സാറിനെ തേടി നിരവധി പുരസ്‌ക്കാരങ്ങൾ എത്തിയിട്ടുണ്ട്. ജൈവ പച്ചക്കറി കൃഷിയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച സ്‌കൂളിനുള്ള അവാർഡും ഏറ്റവും മികച്ച സ്ഥാപന മേധാവിക്കുള്ള പുരസ്‌ക്കാരവും കഴിഞ്ഞ വർഷം ലഭിച്ചിരുന്നു. വിദ്യാലത്തിന്റെ പുരോഗതിയും വിദ്യാർത്ഥികളുടെ ഉന്നമനവും ലക്ഷ്യം നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ കണക്കിലെടുത്ത് നൽകിയിരിക്കുന്ന പുരസ്‌കാരം. വരുന്ന പന്ത്രണ്ടിന് തൊടുപുഴയിൽ നടക്കുന്ന ചടങ്ങിൽഡീൻകുര്യാക്കോസ് എം. പിയിൽ നിന്നും അവാർഡ8്ഏറ്റുവാങ്ങും.
ചിത്രം. ജോയി ആൻഡ്രൂസിന് വിദ്യാർത്ഥിനി മധുരം നൽകുന്നു.