അടിമാലി: അടിമാലി എസ്എന്‍ഡിപി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെയും ആലുവ രാജഗിരി ആശുപത്രിയുടെയും സംയുക്ത നേതൃത്വത്തില്‍ സൗജന്യ ഹൃദ്രോഗ പരിശോധനയും മരുന്ന് വിതരണവും സംഘടിപ്പിച്ചു.അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ മുരുകേശന്‍ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കാര്‍ഡിയോളജി,ജനറല്‍ മെഡിസിന്‍ തുടങ്ങിയ വിഭാഗങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കി.ഇസിജി,ബ്ലെഡ് ഷുഗര്‍,പ്രഷര്‍ തുടങ്ങിയ പരിശോധനകളും സൗജന്യമായി നടത്തി. പിടിഎ പ്രസിഡന്റ് പി വി സജി അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി എന്‍ അജിത,എന്‍എസ്എസ് പ്രോഗാം ഓഫീസര്‍ കെ രാജേഷ്,പിടിഎ വൈസ് പ്രസിഡന്റ് പി കെ സജീവ്,എം എസ് അജി, നിഥി ല്‍നാഥ്, നിതിന്‍ മോഹന്‍, ജി പ്രമോദ് തുടങ്ങിയവര്‍ സംസാരിച്ചു.