prk-262-19

പനച്ചിക്കാട്: ദക്ഷിണ മൂകാംബി ക്ഷേത്രത്തിലെ നവരാത്രി ഉത്സവം പൂർണമായും ഹരിതചട്ടം പാലിച്ചു നടത്തുന്നതിന് ക്രമീകരണങ്ങൾ പൂർത്തിയായി. ക്ഷേത്രം ട്രസ്റ്റ്, പനച്ചിക്കാട് ഗ്രാമപഞ്ചായത്ത്, ഹരിതസഹായ സ്ഥാപനമായ നിറവ് എന്നിവയുടെ സഹകരണത്തോടെ ഹരിതകേരളം മിഷനാണ് ഹരിതചട്ടം നടപ്പാക്കുന്നത്. നിരോധനം നടപ്പാക്കാൻ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡുകൾ പ്രവർത്തിക്കുന്നു. സ്റ്റാളുകളിലും പൊലീസ് കൺട്രോൾ റൂമിലും വ്യാപാര സ്ഥാപനങ്ങളിലും പ്രകൃതി സൗഹൃദ വസ്തുക്കൾകൊണ്ടുള്ള ബോർഡുകളാണ് വച്ചിട്ടുള്ളത്.

അന്നദാന വിതരണത്തിന് സ്റ്റീൽ പാത്രങ്ങളാണ് ഉപയോഗിക്കുന്നത്. ഹരിത സന്ദേശങ്ങളും മാലിന്യ സംസ്‌കരണം, പ്ലാസ്റ്റിക്കിന്റെ ദൂഷ്യ വശങ്ങൾ തുടങ്ങിയവയും വിശദമാക്കുന്ന നാൽപ്പതോളം ബോർഡുകൾ പരുത്തുംപാറ കവല മുതൽ ക്ഷേത്ര പരിസരം വരെ സ്ഥാപിച്ചിട്ടുണ്ട്.

നിറവ് വേങ്ങേരിയുടെ നേതൃത്വത്തിൽ പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മ സേനാംഗങ്ങൾ തയ്യാറാക്കിയ ജൈവ ബിന്നുകൾ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചു. ക്ഷേത്ര പരിസരത്തെ വ്യാപാരികൾക്ക് പ്ലാസ്റ്റിക് ഉപയോഗ ശേഷം ബിന്നുകളിൽ നിക്ഷേപിക്കാൻ നിർദേശം നൽകി.

പ്രത്യേക പരിശീലനം നേടിയ ഹരിത കർമ്മസേനാംഗങ്ങളും കുടുംബശ്രീ പ്രവർത്തകരും മാലിന്യ സംസ്‌കരണത്തിന് നേതൃത്വം നൽകും. ജൈവ ബിന്നുകളിൽനിന്നു ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ സൂക്ഷിക്കുന്നതിന് ക്ഷേത്ര പരിസരത്ത് താത്ക്കാലിക എം.സി.എഫ് ആരംഭിച്ചിട്ടുണ്ട്.

 നിരോധിക്കപ്പെട്ടവ...

 ക്ഷേത്ര പരിസരത്ത് ഫ്ലക്‌സ് പൂർണമായും നിരോധിച്ചു.

 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക്ക് വസ്തുക്കൾ

 ഡിസ്‌പോസിബിൾ പാത്രങ്ങൾ

 ഗ്ലാസുകൾ