കോട്ടയം : അസോസിയേഷൻ ഒഫ് ആട്ടോമൊബൈൽ വർക്ക്‌ഷോപ്പ്സ് - കേരള ജില്ലാ സമ്മേളനം ഇന്ന് കോടിമത കോ- ഓപ്പറേറ്റീവ് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9 മുതൽ നേതൃത്വപരിശീലന ക്ലാസ്. ഉച്ചയ്ക്ക് 2 ന് നടക്കുന്ന പ്രതിനിധി സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എ.ആർ. രാജൻ അദ്ധ്യക്ഷത വഹിക്കും. അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ ചടങ്ങിൽ ആദരിക്കും. മരണാനന്തര കുടുംബസഹായഫണ്ട്, ചികിത്സാ സഹായങ്ങൾ, വിദ്യാഭ്യാസ സഹായം എന്നിവ വിതരണം ചെയ്യും. കാഞ്ഞിരപ്പള്ളിയിൽ വൈദ്യുതാഘാതമേറ്റയാളെ രക്ഷപ്പെടുത്തിയ സുനിലിനെ സമ്മേളനം ആദരിക്കും.