ഇളങ്ങുളം: എസ്.എൻ.ഡി.പി.യോഗം 44ാം നമ്പർ ശാഖയിലെ ഇളങ്ങുളം ഗുരുദേവക്ഷേത്രത്തിൽ നവരാത്രി ഉത്സവഭാഗമായി ശനിയാഴ്ച വൈകീട്ട് പൂജവെയ്പ് നടന്നു. തമ്പലക്കാട് മോഹനൻ ശാന്തി, പൊൻകുന്നം ലാൽജി ശാന്തി എന്നിവർ കാർമികത്വം വഹിച്ചു. വിജയദശമിദിനമായ ചൊവ്വാഴ്ച രാവിലെ ഏഴിന് ഗുരുപൂജ, 8.30ന് സമൂഹപ്രാർഥന, പൂജയെടുപ്പ്, 9.30ന് കുട്ടികളുടെ കലാപരിപാടികൾ, 11ന് കാർട്ടൂണിസ്റ്റ് ഗോപാൽ മണിമല നയിക്കുന്ന വരയരങ്ങ്, ചിത്രകലാ വിദ്യാരംഭം.