ചങ്ങനാശേരി: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനടുത്തുള്ള ജനപ്രിയ സിൽക്‌സിലെ സെക്യൂരിറ്റി ജീവനക്കാരനെ അക്രമിച്ച കേസിൽ ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. വാഴപ്പള്ളി കുറ്റിശേരിക്കടവിൽ പാറേൽ വീട്ടിൽ വാടകതാമസക്കാരനായ ഭാസ്‌കരവില്ല രാജേഷ്‌കുമാർ (32) ആണ് അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സെക്യൂരിറ്റി ജീവനക്കാരൻ രവി(62)ക്കാണ് മർദനമേറ്റത്. കഴിഞ്ഞ 28ന് രാത്രി 11.45നായിരുന്നു സംഭവം. ചങ്ങനാശേരി ഡിവൈ.എസ്.പി എസ്.സുരേഷ്‌കുമാർ, സിഐ മനോജ്കുമാർ, എസ്.ഐ ഷെമീർഖാൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഈ കേസിൽ ഒരാൾകൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു.