പാലാ: നവരാത്രി ആഘോഷ സമാപന ഭാഗമായി ക്ഷേത്രങ്ങളിൽ നാളെ രാവിലെ പൂജയെടുപ്പ് , വിദ്യാരംഭം ,സരസ്വതീപൂജ എന്നിവ നടക്കും.
ഏഴാച്ചേരി കാവിൻ പുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ പ്രത്യേകം സരസ്വതീ മണ്ഡപം തീർത്തുള്ള ഗ്രന്ഥപൂജയും തൂലികാ പൂജയും നാളെ സമാപിക്കും. രാവിലെ 7.30ന് സരസ്വതീ മണ്ഡപത്തിൽ തൂലികാ പൂജ. തുടർന്ന് പൂജിച്ച പേനകൾ പ്രസാദമായി വിദ്യാർത്ഥികൾക്കു വിതരണം ചെയ്യും. മധുര ഫല മഹാ നിവേദ്യം വിശേഷാൽ പ്രസാദമായി നൽകും. പാരമ്പര്യ രീതിയിലുള്ള മണലിൽ എഴുത്തുമുണ്ട്.
പാലാ അമ്പലപ്പുറത്ത് ശ്രീ ഭഗവതീ ക്ഷേത്രത്തിൽ നാളെ രാവിലെ 7.30ന് പൂജയെടുപ്പും, ലിപി സരസ്വതീ പൂജയും തുടർന്ന് സംഗീതാർച്ചനയും നടക്കും.
പൈക ശ്രീചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ 5 .30 മുതൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം. സരസ്വതീപൂജ, സാരസ്വത മന്ത്രാർച്ചന, വിദ്യാഗോപാലമന്ത്രാർച്ചന, തൂലികാ പൂജ എഴുത്തിനിരുത്ത് എന്നിവ നടക്കും. ക്ഷേത്രം മേൽശാന്തി വിളക്കുമാടം സുനിൽ ശാന്തിയുടെയും സാവിത്രിതമ്പാട്ടി ടീച്ചറിന്റെയും മുഖ്യകാർമ്മികത്വത്തിൽ എഴുത്തിനിരുത്തുമുണ്ട്. എല്ലാ കുട്ടികൾക്കും പൂജിച്ച പേന വിതരണവും പ്രസാദ വിതരണവും ഉണ്ടായിരിക്കും. പാരമ്പര്യ രീതിയിലുള്ള മണലിൽ എഴുത്തിന് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
കൊണ്ടാട് ഗുരുദേവ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നാളെ രാവിലെ 8ന് പൂജയെടുപ്പും , വിദ്യാരംഭവും എഴുത്തിനിരുത്തും നടക്കും. മേൽശാന്തി സന്ദീപ് ശാന്തി മുഖ്യ കാർമ്മികത്വം വഹിക്കും.
കിടങ്ങൂർ കല്ലമ്പള്ളി മഹാ സരസ്വതീ മഹാ ഭദ്രകാളീ ക്ഷേത്രത്തിൽ നാളെ രാവിലെ 7ന് ഗണപതി ഹോമം, 8.15ന് പൂജയെടുപ്പ് 10ന് കീർത്തനാലാപനം.
വിളക്കുമാടം ശ്രീ ഭഗവതീ ക്ഷേത്രത്തിൽ ചൊവ്വാഴ്ച രാവിലെ 7.30ന് പൂജയെടുപ്പും വിദ്യാരംഭവും.
കെഴുവംകുളം ശ്രീ നാരായണ ഗുരുദേവ ക്ഷേത്രത്തിൽ നാളെ രാവിലെ 9ന് പൂജയെടുപ്പ് 9.15ന് വിദ്യാരംഭം.
അരുണാപുരം ശ്രീരാമകൃഷ്ണ മഠത്തിൽ നാളെ രാവിലെ 7ന് വിദ്യാരംഭം.
ഇടപ്പാടി ആനന്ദ ഷൺമുഖ സ്വാമി ക്ഷേത്രം, പാലാ കടപ്പാട്ടൂർ മഹാദേവ ക്ഷേത്രം, ളാലം മഹാദേവ ക്ഷേത്രം, കുമ്മണ്ണൂർ നടയ്ക്കാംകുന്ന് ഭഗവതീ ക്ഷേത്രം, ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പുലിയന്നൂർ മഹാദേവക്ഷേത്രം, കിടങ്ങൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, കിടങ്ങൂർ മഹാഗണപതി ക്ഷേത്രം, ഐങ്കൊമ്പ് പാറേക്കാവ് ഭഗവതീ ക്ഷേത്രം, പൈക ശ്രീ ചാമുണ്ഡേശ്വരീ ക്ഷേത്രം, ഏഴാച്ചേരി ഒഴയ്ക്കാട്ട് കാവ് ഭഗവതീ ക്ഷേത്രം, വെള്ളിലാപ്പിള്ളി ശ്രീകാർത്യായനീ ദേവീ ക്ഷേത്രം എന്നിവിടങ്ങളിലും നാളെ രാവിലെ വിശേഷാൽ പൂജകളോടെ പൂജയെടുപ്പും വിദ്യാരംഭവും നടക്കും.