അടിമാലി: അടിമാലിയിലെ വിവിധ ക്ഷേത്രങ്ങളിൽ നവരാത്രി മഹോത്സവം ആരംഭിച്ചു. ശാന്തഗിരി മഹേശ്വരക്ഷേത്രത്തിൽ നടന്ന പൂജവയ്പ്പിൽ ക്ഷേത്രം മേൽശാന്തി അജിത്ത് മഠത്തുംമുറി മുഖ്യകാർമികത്വം വഹിച്ചു. ഇന്ന് വൈകിട്ട് വിശേഷാൽ ദീപാരാധനയും ആയുധപൂജയും നടക്കും. എട്ടിന് രാവിലെ ഏഴ് മുതൽ പൂജയെടുപ്പ്. ക്ഷേത്രം മേൽശാന്തി അജിത്ത് മഠത്തുംമുറി വിദ്യാരംഭത്തിന് മുഖ്യകാർമികത്വം വഹിക്കും. ആയിരമേക്കർ കല്ലമ്പലം ദേവക്ഷേത്രത്തിൽ ഇന്ന് വൈകിട്ട് 5.30ന് സർവൈശ്വരപൂജ. ആറിന് ആയുധപൂജ, എട്ടിന് രാവിലെ 5:30ന് ഗണപതി ഹോമം, 6.30ന് പൂജയെടുപ്പിന് ശേഷം കുരുന്നുകളെ എഴുത്തിനിരുത്തുമെന്ന് ക്ഷേത്രം മേൽശാന്തി സന്ദീപ് നമ്പൂതിരി പറഞ്ഞു. വിദ്യാഗോപാലമന്ത്രാർച്ചന നടക്കും. കല്ലമ്പലം മാതൃസമതി അവതരിപ്പിക്കുന്ന തിരുവാതിരയും കുട്ടികളുടെ കലാപരിപാടിയും നടക്കും.