കോട്ടയം : മഹാത്മഗാന്ധിയുടെ 150ാം ജന്മവാർഷികത്തോടനുബന്ധിച്ച് ജില്ലാ ലൈബ്രറി കൗൺസിലും ഇൻഫർമേഷൻപബ്ലിക് റിലേഷൻസ് വകുപ്പും പനമറ്റം ദേശീയ വായനശാലയും സംയുക്തമായി സംഘടിപ്പിക്കുന്ന സെമിനാറും ക്വിസ് മത്സരവും നാളെ നടക്കും. വൈകിട്ട് നാലിന് പനമറ്റം വായനശാലാ ഹാളിൽ തോമസ് ചാഴികാടൻ എം.പി ഉദ്ഘാടനം ചെയ്യും. എം.ജി സർവകലാശാലാ മുൻ വൈസ് ചാൻസലർ ഡോ.സിറിയക് തോമസ് മുഖ്യപ്രഭാഷണം നടത്തും. എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. സുമംഗലദേവി അദ്ധ്യക്ഷത വഹിക്കും. ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.ആർ.ചന്ദ്ര മോഹനൻ, ലെബ്രറി കൗൺസിൽ സംസ്ഥാന നിർവാഹക സമിതി അംഗം ബി. ഹരികൃഷ്ണൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജസ്റ്റിൻ ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗം റോസ് മി ജോബി, ഗ്രാമ പഞ്ചായത്തംഗം ബിന്ദു പൂവേലിൽ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി.പി.രാധാകൃഷ്ണൻ നായർ, ദേശീയ വായനശാല പ്രസിഡന്റ് എസ്. രാജീവ് എന്നിവർ പങ്കെടുക്കും.