മുക്കൂട്ടുതറ : മലയോര മേഖലയിലെ കാർഷിക വിളകളെ കാട്ടുമൃഗങ്ങളുടെ അക്രമത്തിൽ നിന്നും രക്ഷിക്കുവാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരള കർഷകസംഘം കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പി ഐ ഷുക്കൂർ നഗറിൽ (മുക്കൂട്ടുതറ വളകോടിയിൽ ഓഡിറ്റോറിയം) ചേർന്ന സമ്മേളനം സംഘടനയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പ്രഫ: എം ടി ജോസഫ് ഉദ്ഘാടനം ചെയ്തു.ജേക്കബ് ജോർജ് അദ്ധ്യക്ഷനായി. സജിൻ വട്ടപ്പള്ളിൽ പ്രവർത്തന റിപ്പോർട്ടും അഡ്വ.പി ഷാനവാസ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. കെഎം രാധാകൃഷ്ണൻ ,അയ്മനം ബാബു, കെ രാജേഷ്, കെ സി ജോർജ്കുട്ടി, പി എസ് സുരേന്ദ്രൻ, പി ആർ സാബു, തങ്കമ്മ ജോർജുകുട്ടി എന്നിവർ സംസാരിച്ചു. എം വി ഗിരീഷ് കുമാർ സ്വാഗതവും ടി ഡി സോമൻ നന്ദിയും പറഞ്ഞു.എസ് ഷാജി ( പ്രസിഡന്റ്), സി മനോജ്, ലതാ എബ്രഹാം (വൈസ് പ്രസിഡന്റുമാർ), സജിൻ വട്ടപ്പള്ളി (സെക്രട്ടറി), എം എസ് ബാബു കുട്ടൻ, പി ആർ സാബു (ജോയിൻറ്റ് സെക്രട്ടറിമാർ) ജി സുനിൽ കുമാർ (ട്രഷറർ) ടി എസ് കൃഷ്ണകുമാർ, ടി ഡി സോമൻ, ജയശ്രീ ഗോപി ദാസ് ,എൻ സോമനാഥൻ, കെ എൻ സോമരാജൻ ( എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ) എന്നിവരടങ്ങുന്ന 30 അംഗ ഏരിയാ കമ്മിറ്റി യേയും 24 അംഗ ജില്ലാ സമ്മേളന പ്രതിനിധികളേയും സമ്മേളനം തിരഞ്ഞെടുത്തു