കോട്ടയം: തലച്ചോറിലെ അണുബാധയെത്തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന പള്ളം മറ്റത്തിൽ സന്ധ്യയുടെ ചികിത്സക്കായി സ്വരൂപിച്ച ചികിത്സ സഹായ ഫണ്ട് ഭർത്താവ് രമേശനും മക്കളായ നന്ദനയും നയനയും ചേർന്ന് ഏറ്റുവാങ്ങി. 436983 രൂപയും നേരിട്ട് ബാങ്കിൽ ലഭിച്ച തുകയും ചേർത്ത് 570 658 രൂപയുടെ നിക്ഷേപമടങ്ങിയ പാസ്സ് ബുക്ക് പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ തോമസ് നവ ജീവൻ സന്ധ്യയുടെ കുടുംബത്തിന് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. സമിതി ചെയർമാൻ നിതിൻ പി.സി അദ്ധ്യക്ഷത വഹിച്ചു. കൺവീനർ റ്റി.എസ് വിജയകുമാർ കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. സിനിമാ താരം ചാലി പാല, നഗരസഭ അംഗങ്ങളായ റിജേഷ് സി ബ്രീസ്വില്ല. റ്റിന്റു ജിൻസ്. സാബു പള്ളിവാതുക്കൽ, റവ. ഫാദർ തോമസ് കരിപ്പാൽ, ജി ശശികുമാർ , തൃച്ചാറ്റുകുളം വിഷ്ണുനാരായണൻ ശാന്തികൾ, റ്റി ജി ബിനു, രേണുക തമ്പി, പി വി പുഷ്പൻ, ഷെൻസ് സഹദേവൻ എന്നിവർ സംസാരിച്ചു.