പാലാ: മാനത്തൂരിൽ കടന്നൽ കുത്തേറ്റു ഒരാൾ മരിച്ചു മൂന്നുപേർക്ക് പരിക്കേറ്റു. പിഴക് പാലത്തുങ്കൽ ജോസഫ് (65) ആണ് മരിച്ചത്. പിഴക് ഇട്ട്യാതി കുന്നേൽ സജീവൻ (50), ഭാര്യ കൊച്ചുറാണി (45 കൊടൂർ, ഓമനക്കുട്ടൻ (48) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാനത്തൂർ മാറ്റത്തിപ്പാറ റോഡിൽ രാവിലെ ഇന്നലെ രാവിലെ 11.15 ന് സജീവൻ കണ്ടത്തിൽ കൃഷി ചെയ്തിരുന്ന കപ്പ പറിച്ചു കൊണ്ടിരുന്നപ്പോളാണ് ജോസഫ്, സജീവൻ, കൊച്ചുറാണി എന്നിവർക്ക് കടന്നൽ കുത്തേറ്റത്. അതുവഴി നടന്നു പോകവേ ഓമനക്കുട്ടനും കുത്തേറ്റു. ഇദ്ദേഹത്തെ പ്രാഥമിക ചികിത്സക്കുശേഷം വിട്ടയച്ചു. മരണമടഞ്ഞ ജോസഫ് അവിവിവാഹിതനാണ്.