dinimol
ഡിനിമോള്‍.

അടിമാലി : ജനനം മുതൽ ഇന്നോളം വൃക്ക സംബന്ധമായ അസുഖം മൂലം ദുരിതമനുഭവിക്കുന്നഡിനിമോൾ. അടിമാലിക്കടുത്തു മച്ചിപ്ലാവ് വെള്ളാങ്കൽ സെബാസ്റ്റ്യൻ, ഡെയ്‌സി ദമ്പതികളുടെ രണ്ടാമത്തെ മകൾ ഡിനിമോൾ എന്ന പത്തൊൻപത്കാരിയാണ് ഹതഭാഗ്യ. പെരുമ്പാവൂർ അറക്കപ്പടിയിലെ ജയ് ഭാരത് എഞ്ചിനീയറിംഗ് കോളേജിലെ രണ്ടാം വർഷ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയാണ്. പഠനത്തിൽ മിടുക്കിയായ ഡിനിമോൾ രോഗത്തെ വെല്ലുവിളിച്ചു അടിമാലി എസ് എൻ ഡി പി വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിൽ നിന്നും ഉന്നത വിജയം നേടിയതിനു ശേഷം എഞ്ചിനിയറിംഗ്ന് ചേർന്നു.
മഹാപ്രളയത്തു സ്വന്തം വീട് താമസയോഗ്യമല്ലാതാക്കി, സുമനസ്സുകളുടെ സഹായത്തോടെയും മച്ചിപ്ലാവ് അസ്സിസിപള്ളിയുടെ നേതൃത്വത്തിലും അസ്സിസി വില്ലാ എന്ന ഭവനം നിർമിച്ചു നൽകിയത് .. 10 വയസ്സുള്ളപ്പോൾ എറണാകുളം അമൃതാ ഹോസ്പിറ്റലിൽ ഒരു സർജറി നടത്തുകയും 2013 ൽ എറണാകുളം ലിസ്സി ഹോസ്പിറ്റലിൽ ഈ വൃക്ക നീക്കം ചെയ്യുകയും ചെയ്തു . ഇതിനുശേഷം ലിസ്സി ഹോസ്പിറ്റലിൽ തുടർ ചികിത്സയിലാണ്. എന്നാൽ ഇപ്പോൾ ഏകമാത്രമായ ഒരു വൃക്കയും പൂർണ്ണമായും മാറ്റി മറ്റൊരു സർജറി നടത്തേണ്ട അവസ്ഥയിലാണ് ഈ കുടുംബം .
മരുന്നുകൾ വാങ്ങുക എന്നത് പോലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഈ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഇപ്പോൾ സർജറിക്കും തുടർചികിത്സക്കുമായി വേണ്ടിവരുന്ന ഭീമമായ തുക കനിവ് വറ്റാത്തവരുടെ സഹായംകൊണ്ടുമാത്രമെ ഈ കുടുംബത്തിന് നേടിയെടുക്കുവാനും ഡിനിമോളുടെ ജീവൻ നിലനിർത്തുവാനും കഴിയൂ .
മച്ചിപ്ലാവ് അസ്സീസി പള്ളി വികാരി ഫാ. ജോസഫ് തെങ്ങുംതോട്ടം രക്ഷാധികാരിയായി ഒരു കമ്മിറ്റി രൂപീകരിച്ച് അടിമാലി ഫെഡറൽ ബാങ്കിൽ . വികാരിയച്ചന്റെയും കുട്ടിയുടെ രക്ഷാകർത്താവിന്റെയും പേരിൽ ജോയിന്റ് അക്കൗണ്ട് തുറക്കുകയും ചെയ്തിട്ടുണ്ട്. .
അക്കൗണ്ട് നമ്പർ 13640100238235
.ഫെഡറൽ ബാങ്ക് ,അടിമാലി
ഐ.എഫ് സി .എഫ് ഡി ആർ എൽ 0001364
ഫോൺ 9447586853,9446418271