അടിമാലി: അടിമാലി മേഖലയിലെ വിവിധ ക്ഷേത്രങ്ങളിൽ നൂറുകണക്കിന് കുരുന്നുകൾ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു.നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി അടിമാലി മേഖലയിലെ ക്ഷേത്രങ്ങളിൽ വലിയ ഭക്തജനതിരക്കായിരുന്നു അനുഭവപ്പെട്ടത്.മാങ്കടവ് ദേവിക്ഷേത്രം,ചാറ്റുപാറ പശ്ചിമ മൂകാംബിക ക്ഷേത്രം,അടിമാലി വൈഷ്ണവ മഹാദേവ ക്ഷേത്രം,ശാന്തഗിരി മഹേശ്വര ക്ഷേത്രം,ആയിരമേക്കർ കല്ലമ്പലം ദേവീക്ഷേത്രം തുടങ്ങിയ ഇടങ്ങളിൽ വിജയദശമിയുടെ ഭാഗമായി വിദ്യാരംഭം നടന്നു.കല്ലമ്പലം ദേവിക്ഷേത്രത്തിൽ നടന്ന വിദ്യാരംഭ ചടങ്ങുകൾക്ക് തൊടുപുഴ കടമറുക് മന പരമേശ്വരൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു.മാങ്കുളം സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിലും,മുനിപാറ പാറമേൽക്കാവ് ദേവിക്ഷേത്രത്തിലും,ആനച്ചാൽ അയപ്പക്ഷേത്രത്തിലും വിജയദശമിയുടെ ഭാഗമായുള്ള വിദ്യാരംഭ ചടങ്ങുകൾക്ക് സൗകര്യം ഒരുക്കിയിരുന്നു.ക്ഷേത്രങ്ങളിൽ പതിവ് പൂജകൾക്ക് പുറമെ വിദ്യാഗോപാല മന്ത്രാർച്ചന, ഗായത്രി മന്ത്ര ജപം തുടങ്ങി പ്രത്യേക പൂജകളും നടന്നു.