വൈക്കം: ഇറങ്ങുന്നതിനിടെ മുന്നോട്ടെടുത്ത സ്വകാര്യ ബസ്സിന്റെ പിൻചക്രം കയറി
വൈക്കം അയ്യർകുളങ്ങര കൊച്ചുതറയിൽ പരേതനായ കൃഷ്ണന്റെ ഭാര്യ വസുമതി (77) മരിച്ചു. ദളവാക്കുളം ബസ്സ് ടെർമിനലിന് മുന്നിൽ തിങ്കളാഴ്ച വൈകിട്ട് 6.15 ഓടെയാണ് അപകടമുണ്ടായത്. എറണാകുളം കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന പ്രിയദർശിനി ബസ്സ് ദളവാക്കുളം ബസ് ടെർമിനലിൽ കയറാതെ മുന്നിലുള്ള റോഡിൽ നിർത്തി ആളെയിറക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. രോഷാകുലരായ നാട്ടുകാർ ബസ്സിന്റ ചില്ലുകൾ അടിച്ചു തകർത്തു. വസുമതിയുടെ മക്കൾ: പ്രസന്നകുമാർ പി. കെ., ബിന്ദു. മരുമക്കൾ: വിജിമോൾ പി. കെ., ഗിരീഷ്. സംസ്‌കാരം നടത്തി.