vijayadasami

വൈക്കം: വിജയദശമിയിൽ അക്ഷരവെളിച്ചം പകർന്ന് ക്ഷേത്രങ്ങൾ. വിവിധ ക്ഷേത്രങ്ങളിൽ നൂറുകണക്കിന് കുരുന്നുകൾ ആദ്യാക്ഷരമെഴുതി. ഉല്ലല ഓംകാരേശ്വര ക്ഷേത്രത്തിൽ വൈക്കം ക്ഷേത്രം മേൽശാന്തി ടി. ഡി. നാരായണൻ നമ്പൂതിരി കുട്ടികൾക്ക് അക്ഷര മധുരം പകർന്നു. ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സരസ്വതി മണ്ഡപത്തിൽ ദേവസ്വം പ്രസിഡന്റ് പി. വി. ബിനേഷ് നവമി വിളക്ക് തെളിയിച്ചു. സംഗീത സംവിധായകൻ കെ. ജി. ജയന്റെ സംഗീത സദസും നടന്നു. ദേവസ്വം വൈസ് പ്രസിഡന്റ് രമേശ് പി. ദാസ്, സെക്രട്ടറി കെ. വി. പ്രസന്നൻ, പി. പി. സന്തോഷ്, എൻ. ശശീന്ദ്രൻ, കെ. എസ്. പ്രീജു, കെ. എസ്. സാജു കോപ്പുഴ, പി. ടി. നടരാജൻ, കെ. വി. പ്രകാശൻ എന്നിവർ നേതൃത്വം നൽകി. ഉല്ലല പുതിയകാവ് ദേവീക്ഷേത്രത്തിൽ നവരാത്രി ആഘോഷിച്ചു. വിദ്യാദേവതയുടെ ചിത്രം അലങ്കരിച്ചുവച്ച മണ്ഡപത്തിൽ മേൽശാന്തി പ്രവീൺ പോറ്റി, ശബരിമല മുൻ മേൽശാന്തി പി. ജെ. നാരായണൻ നമ്പൂതിരി എന്നിവർ പൂജകൾ നടത്തി. നവരാത്രി മണ്ഡപത്തിനു മുന്നിൽ ഗോപാലകൃഷ്ണൻ, വിനോദ് കുമാർ, ജ്യോതി ലക്ഷ്മി, ചന്ദ്രശേഖരൻ നായർ എന്നിവർ കുട്ടികളെ ആദ്യാക്ഷരം എഴുതിച്ചു. ദേവസ്വം പ്രസിഡന്റ് രാമചന്ദ്രൻ പിള്ള, മാനേജർ അഡ്വ. കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് സുരേഷ് ബാബു, സെക്രട്ടറി സത്യനാഥ പണിക്കർ എന്നിവർ നേതൃത്വം നൽകി. ടി. വി. പുരം സ്വയംഭൂഃ സരസ്വതി ദേവീ ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സരസ്വതി മണ്ഡപത്തിൽ നൂറ് കണക്കിന് കുട്ടികൾ അറിവന്റെ ആദ്യാക്ഷരം കുറിച്ചു. മേൽശാന്തി മധുസൂദനൻ പോറ്റി, ചെട്ടിക്കുളങ്ങര മേൽശാന്തി മധു നമ്പൂതിരി എന്നിവർ കുട്ടികളെ ഹരിശ്രീ എഴുതിച്ചു. ഉപദേശകസമിതി പ്രസിഡന്റ് അശോക് കുമാർ, സെക്രട്ടറി ഗിരീഷ് ഗോപിനാഥ്, വിനു പാർത്ഥൻ, അരുൺ ബാബു എന്നിവർ നേതൃത്വം നൽകി.എസ്. എൻ. ഡി. പി യോഗം 569 ാം നമ്പർ ഇടവട്ടം ശാഖയുടെ ഗുരുദേവ ക്ഷേത്രത്തിൽ യൂണിയൻ പ്രസിഡന്റ് പി. വി. ബിനേഷ് പ്ലാത്താനത്ത് കുട്ടികളെ ആദ്യാക്ഷരം എഴുതിച്ചു. ശാഖാ പ്രസിഡന്റ് സോമസുന്ദരൻ, സെക്രട്ടറി പി. മുരളീധരൻ, എം. എസ്. രാധാകൃഷ്ണൻ, വി. പി. രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.