എലിക്കുളം : ഡി.വൈ.എഫ്.ഐ എലിക്കുളം മേഖലാ സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി ബി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി നിജിൻ ജി. ദാസ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റിയംഗം ബി.ആർ. അൻഷാദ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റിയംഗം അർച്ചനാ സദാശിവൻ, ബ്ലോക്ക് കമ്മിറ്റിയംഗം അയൂബ് ഖാൻ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ കെ .സി. സോണി സ്വാഗതവും, വി. സി. ബിബിൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി എസ് .വൈഷ്ണവി (പ്രസിഡന്റ്), നിജിൻ ജി. ദാസ് (സെക്രട്ടറി), വി .സി. ബിബിൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.