കോട്ടയം: പാലായിൽ കായിക മേളയ്‌ക്കിടെ ഹാമർ തലയിൽ വീണ് പരിക്കേറ്റ അഫീൽ ജോൺസണ് സഹായ ഹസ്‌തവുമായി കായിക താരങ്ങളുടെ വാട്ട്‌സ്ആപ് കൂട്ടായ്മ. 'സ്‌പോർട്ട്‌സ് ഈസ് മൈ ലൈഫ്' വഴി സമാഹരിച്ച 1,42,000 രൂപ അഫീലിന്റെ പിതാവ് ജോൺസൺ ജോർജിന് കൈമാറി. അപകടവാർത്തയറിഞ്ഞ് മുൻ ദേശീയ പോൾവാൾട്ട് താരം ജീഷ്‌കുമാർ നടത്തി ഇടപെടലിനെ തുടർന്നാണ് ധനസമാഹരണം സാദ്ധ്യമായത്. ജീഷ്‌കുമാർ, രാജാസ് തോമസ്, റോഷൻ ഐസക് ജോൺ, ഷിജുമോൻ എന്നിവരുടെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽകോളേജിൽ എത്തിയാണ് തുക കൈമാറിയത്.