kob-gopakumar

പാലാ: റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് ഗൃഹനാഥൻ മരിച്ചു. മീനച്ചിൽ ആലഞ്ചേരിൽ ഗോപകുമാർ (58) ആണ് മരിച്ചത്.പാലാ പൊൻകുന്നം റോഡിൽ കുറ്റില്ലം വായനശാലയ്ക്ക് സമീപം തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് അപകടം. വീട്ടിലേയ്ക്ക് പോകാൻ റോഡ് മുറിച്ചു കടക്കുന്നിടെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ചു. സംസ്‌കാരം നടത്തി. ഭാര്യ: ലളിതകുമാരി തിരുവഞ്ചൂർ നാരകപ്പള്ളിൽ കുടുംബാംഗമാണ്. മകൾ: രേവതി. മരുമകൻ: ബിനു.