പാലാ: ഏകാത്മകം 2020 മെഗാ ഇവന്റ് പരിശീലന പരിപാടിക്ക് എസ്. എൻ. ഡി. പി. യോഗം മീനച്ചിൽ യൂണിയനിൽ തിരി തെളിഞ്ഞു. ഇത് സംബന്ധിച്ച് ചേർന്ന സമ്മേളനം യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗം ഷാജി കടപ്പൂര് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രാർത്ഥനാ ഹാളിൽ വനിതാസംഘം യൂണിയൻ കമ്മിറ്റിഅംഗം അംബിക സുകുമാരൻ, പാലാ ടൗൺ ശാഖാ മുൻ പ്രസിഡന്റ് കെ.കെ നാരായണൻ എന്നിവർ തിരി തെളിയിച്ചു.
യൂത്ത് മൂവ്‌മെന്റ് യൂണിയൻ ചെയർമാൻ അനീഷ് ഇരട്ടയാനി, മുൻ യൂണിയൻ പ്രസിഡന്റ് പി.ജീ അനിൽകുമാർ, രാജൻ കൊണ്ടൂർ, സജി മുല്ലയിൽ, ബിന്ദു സജികുമാർ,രാജി ജിജിരാജ്,ഗോപൻ ഗോപു എന്നിവർ പ്രസംഗിച്ചു.

അറുപതോളം കുട്ടികൾ പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ട്. മീനച്ചിൽ യൂണിയൻ വനിതാ സംഘം ഭാരവാഹികളാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ കുട്ടികൾ പരിശീലനത്തിനെത്തുമെന്ന് വനിതാ സംഘം യൂണിയൻ കൺവീനർ സോളി ഷാജി തലനാട് അറിയിച്ചു.