അടിമാലി. കുരിശുപാറ ഏലം എസ് റ്റേറ്റ് തൊഴിലാളിയായ ആദിവാസി യുവതിയെ എളം ബ്ലാശേരി സ്വദേശി പീഡിപ്പിച്ചതായി പരാതി. ഇത് സംബന്ധിച്ച് മുപ്പതുകാരി അടിമാലി പൊലീസ് പരാതി നൽകി. കഴിഞ്ഞ 29 ന് രാത്രിയിലാണ് സംഭവം. യുവതി താമസിക്കുന്ന ലയത്തിൽമദ്യ ലഹരിയിൽലെത്തി ഭീഷിണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.ഇത് സംബന്ധിച്ച് അടിമാലി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി അടിമാലി സി ഐ പി കെ സാബു അറിയിച്ചു.