jolly-thomas-

കോട്ടയം: പതിനാല് വർഷത്തിനിടെ ആറുപേരെ സയനൈഡ് നല്കി കൊലപ്പെടുത്തിയ കൂടത്തായിക്കേസിലെ മുഖ്യപ്രതിയായ ജോളിക്ക് നിരവധി കാമുകന്മാരുണ്ടായിരുന്ന എന്ന വിവരവും പുറത്തുവന്നു. ഏത് പ്രശ്നങ്ങളുണ്ടെങ്കിലും പരിഹരിക്കാൻ പ്രാപ്തരായവരെയാണ് ജോളി കെണിയിൽപ്പെടുത്തി വശത്താക്കിയിരുന്നതെന്നാണ് അറിയുന്നത്. പതിനൊന്നിലധികം പേരുമായി ജോളിക്ക് അടുത്തബന്ധം ഉണ്ടായിരുന്നുവത്രേ. ഇതിൽ ചിലർക്ക് ജോളിയുടെ ചെയ്തികളെക്കുറിച്ചും അറിയാമായിരുന്നുവെന്നാണ് പൊലീസിന് ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുള്ളത്. ഇവരെ പ്രത്യേക അന്വേഷണ സംഘം നിരീക്ഷിച്ചുവരികയാണ്. ചിലരെ ചോദ്യം ചെയ്തെങ്കിലും എന്തായിരുന്നു അവരുടെ മറുപടിയെന്ന് വ്യക്തമാക്കാൻ പൊലീസ് വിസമ്മതിച്ചു.

എല്ലാ ആഴ്ചകളിലും ജോളി ബ്യൂട്ടി പാർലറിൽ പോയി സൗന്ദര്യം വർദ്ധിപ്പിച്ചിരുന്നു. കൂടാതെ മുടി സ്ട്രെയിറ്റൻ ചെയ്തിരുന്നു. എപ്പോഴും ഉടുത്തൊരുങ്ങിയാണ് നടന്നിരുന്നത്.

ചില ഉന്നതരും ജോളിയുടെ കരങ്ങളിൽ 'പാവ'കളായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് സേനയിലെതന്നെ ചിലരും അതിൽ ഉൾപ്പെടുന്നുവത്രേ. ചില രാഷ്ട്രീയ നേതാക്കളുമായി അടുപ്പത്തിലായിരുന്ന ജോളി ഇവരെ വീട്ടിൽ വിളിച്ച് സത്കരിച്ചിരുന്നു. തന്നെയുമല്ല, ദീർഘനേരം മൊബൈൽ ഫോണിൽ സംസാരിക്കുകയും പതിവായിരുന്നു. വിവാഹത്തിനുശേശം ജോളി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ അവരുമായി ബന്ധം പുലർത്തിയിരുന്ന മറ്റൊരാളുതേടായിരുന്നു എന്ന് കണ്ടെത്തിയെന്ന് ഇന്നലെ രണ്ടാംഭർത്താവ് ഷാജു വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തിൽ ജോളിയുമായി പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഷാജു പറഞ്ഞിരുന്നു. എന്നാൽ,​ ആരെയാണ് ജോളി ഫോണിൽ സ്ഥിരമായി ബന്ധപ്പെട്ടിരുന്നതെന്ന വിവരം പൊലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം,​ ഈ ഫോൺ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതേക്കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു ഷാജു പൊലീസിനോട് പറഞ്ഞത്. പൊലീസ് പൂട്ടി മുദ്രവച്ച് പൊന്നാമറ്റം വീട്ടിൽ ഫോൺ ഉണ്ടാകുമെന്നാമെന്നാണ് ഷാജു പറഞ്ഞത്. ചില ബന്ധുക്കളുമായും ജോളി ഫോണിൽ ഏറെനേരം സംസാരിച്ചിരുന്നു. അത് ആരൊക്കെയാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

മന്ത്രവാദത്തിലും കൂടോത്രത്തിലും ജോളിക്ക് വിശ്വാസമുണ്ടായിരുന്നു. ശരീരത്തിൽ തകിടുകൾ കെട്ടിയാണ് ജോളി കഴിഞ്ഞിരുന്നത്. കൂടാതെ ആദ്യ ഭർത്താവ് റോയിയും തകിട് ധരിച്ചിരുന്നു. ജോളിയാണ് കട്ടപ്പനയിലെ ഒരു ജ്യോത്സ്യനെ കണ്ട് തകിട് ശരിയാക്കിയതെന്ന വിവരവും പുറത്തുവന്നു.