കോട്ടയം: പത്താം ക്ലാസ് വിദ്യാർത്ഥിയെ ഇന്ന് രാവിലെമുതൽ കാണാതായി. വീട്ടിലുണ്ടായിരുന്ന സൈക്കിളും കാണാനില്ല. ഏറ്റുമാനൂരിലെ ഒരു സ്കൂളിൽ പഠിക്കുന്ന പത്താം ക്ലാസ് വിദ്യാർത്ഥിയാണ് അപ്രത്യക്ഷനായത്. പിതാവിന്റെ പരാതിയെ തുടർന്ന് ഏറ്റുമാനൂർ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
രണ്ടു ദിവസം അവധിയായിരുന്നതിനാൽ പതിനഞ്ചുകാരൻ പിതാവിന്റെ സൈക്കിൾ ഷോപ്പിൽ ഉണ്ടായിരുന്നു. ഇന്നലെ കടയടച്ച് വീട്ടിലെത്തിയ ഇയാൾ ബാങ്കിൽ അടയ്ക്കാൻ വച്ചിരുന്ന മൂന്നു ലക്ഷത്തോളം രൂപയുമായാണ് വീട്ടിൽ എത്തിയത്. രാത്രി പന്ത്രണ്ടു മണിയോടെയാണ് കുട്ടി ഉറങ്ങാൻ കിടന്നത്. എന്നാൽ രാവിലെ അഞ്ചു മണിക്ക് നോക്കുമ്പോൾ കിടക്കയിൽ ഇല്ലായിരുന്നു. കുട്ടിയുടെ സൈക്കിളും കാണാനില്ലായിരുന്നു.