കോട്ടയം: കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് മത്സ്യവ്യാപാരി മരിച്ചു.വേളൂർ കോമങ്കരി അൻസാരിയാണ് (45) മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നു മണിയോടെ കാരിത്താസ് ജംഗ്ഷന് സമീപമായിരുന്നു അപകടം.

ബൈക്കിൽ മത്സ്യവുമായി ഏറ്റുമാനൂർ ചന്തയിൽ നിന്ന് കോട്ടയത്തേയ്ക്ക് പോകുകയായിരുന്ന അൻസാരിയെ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തത്ക്ഷണം മരിച്ചു. ഏറ്റുമാനൂർ സി.ഐ എ.ജെ.തോമസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്ന് ഉച്ചയോടെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.