കോട്ടയം: ഭർത്താവിനെ ഉപേക്ഷിച്ച് കൈക്കുഞ്ഞുമായി മുങ്ങിയ യുവതി പൊലീസ് കസ്റ്റഡിയിൽ. ഒരാഴ്ച മുമ്പ് വീടുവിട്ടിറങ്ങിയ 24കാരിയെ കാമുകൻ ഉപേക്ഷിച്ചതോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ എങ്ങോട്ട് പോകണമെന്നറിയാതെ നില്ക്കുമ്പോഴാണ് പിങ്ക് പൊലീസിന്റെ പിടിയിലായത്. ഇന്നലെ വൈകുന്നേരമാണ് യുവതിയെ ഒന്നരവയസുള്ള കുട്ടിയോടൊപ്പം കണ്ടെത്തിയത്.

കഴിഞ്ഞയാഴ്ചയാണ് ഭർത്താവിന്റെ സുഹൃത്തിനൊപ്പം ആറന്മുള സ്വദേശിയായ യുവതി വീടുവിട്ടിറങ്ങിയത്. ഭാര്യയെയും കുഞ്ഞിനെയും കാണാതായതിനെ തുടർന്ന് ഭർത്താവ് ആറന്മുള പൊലീസിൽ പരാതി നല്കിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കോട്ടയം ഭാഗത്തുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. അങ്ങനെയാണ് അമ്മയെയും കുഞ്ഞിനെയും കണ്ടെത്തിയത്.