കോട്ടയം: മുപ്പതു വർഷത്തിനുള്ളിൽ ചെറുതും വലുതുമായ നാനൂറോളം ഉരുൾപൊട്ടലുകൾക്ക് സാക്ഷ്യം വഹിച്ച കോട്ടയം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിൽ അനധികൃത പാറമടകൾ പെരുകുന്നു.
മഹാ പ്രളയവും മണ്ണിടിച്ചിലും ഉരുൾപൊട്ടലും മലപ്പുറത്തും വയനാട്ടിലുമുണ്ടായ ദുരന്തങ്ങളും വലിയ ഓർമപ്പെടുത്തലായിട്ടും ഉന്നത സ്വാധീനത്താൽ ജില്ലയിലെ പാറമടകൾക്ക് നിയന്ത്രണം കൊണ്ടുവരാനും ബന്ധപ്പെട്ടവർക്കാർക്കും കഴിയുന്നില്ല . സർക്കാർ കൊണ്ടു വന്ന നിയമ ഭേദഗതിയും പാറമട ലോബിക്ക് അനുകൂലമാണ്.
ഈരാറ്റു പേട്ട മുതൽ വാഗമൺ വരെയും മീനച്ചിൽ താലൂക്കിലും പൂഞ്ഞാർ കൂട്ടിക്കൽ ,പൂഞ്ഞാർ തെക്കേക്കര , തിടനാട് പഞ്ചായത്തുകളിലുമായി ചെറുതും വലുതുമായ നൂറോളം പാറമടകളാണുള്ളത്. ഭൂരിപക്ഷവും അനധികൃതം.
തങ്ങളുടെ സ്വൈര്യജീവിതത്തിനും ജീവനും സ്വത്തിനും തടസം നിൽക്കുന്ന പാറമടകൾക്കെതിരെ കൂട്ടിക്കൽ ,ഇളങ്കാട് ,കൊടുങ്ങ ,വല്യേന്ത പ്രദേശങ്ങളിലെ ജനങ്ങൾ പത്ത് വർഷത്തിലേറെയായി പരാതിപ്പെടാൻ തുടങ്ങിയിട്ട് . പരിസ്ഥിതി സംഘടനകളും രംഗത്തുണ്ട്. പക്ഷേ പാറമട ലോബി കൊഴുത്തുതടിക്കുന്നതല്ലാതെ പ്രശ്ന പരിഹാരം മാത്രം ഉണ്ടായിട്ടില്ല .
ഗാഡ്ഗിൽ കസ്തൂരി രംഗൻ റിപ്പോർട്ടിൽ അതീവ പരിസ്ഥിതി ലോല പ്രദേശമായി കണ്ടെത്തിയ സ്ഥലങ്ങളിൽ അഞ്ച് പാറമടകളുണ്ട്. രണ്ടെണ്ണം സജീവം. നാലു പാറമടകൾ പുതിയ ലൈസൻസും നേടി .
ഉന്നത സ്വാധീനമുള്ള പാറമട ഉടമകൾ നാട്ടുകാരുടെ എതിർപ്പ് വക വയ്ക്കാറില്ല. എതിർപ്പ് ശക്തമായാൽ സമീപവാസികളുടെ ഭൂമി കൂടിയ വില നൽകി വാങ്ങും അതല്ലെങ്കിൽ പാറമടയിൽ ജോലി നൽകി പ്രതിഷേധക്കാരെ അനുയായികളാക്കും . കോടതിയും വിവിധ സർക്കാർ ഓഫീസുകളും പൊലീസ് സ്റ്റേഷനും കയറി ഇറങ്ങി മടുത്തവരിൽ ഒരു വിഭാഗം ചെറുത്തു നിൽപ്പ് തുടരുകയാണെങ്കിലും വലിയ സ്വാധീന ശക്തിയോടെ അതുക്കും മേലേ പടർന്നു നിൽക്കുന്ന പാറമട ലോബിയെ തൊടാൻ കഴിയുന്നില്ല.
സ്ഥാനാർത്ഥിയെയും തോൽപ്പിച്ചു .....(ഫോട്ടോ)....
പാലാ ഉപതിരഞ്ഞെടുപ്പിൽ പാറമടലോബിക്കെതിരെ ജനങ്ങളെ ബോധവത്ക്കരിക്കാൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മജു പുത്തൻകണ്ടം രംഗത്തെത്തിയിരുന്നു. സമൂഹ മാദ്ധ്യമങ്ങളുടെ പിന്തുണയോടെ ശക്തമായ പ്രചാരണം നടത്തി വോട്ട് പിടിക്കുമെന്ന് വന്നതോടെ മുന്നണി സ്ഥാനാർത്ഥികൾ തങ്ങൾ ജയിച്ചാൽ പാറമടകൾ പൂട്ടിക്കുമെന്ന തരത്തിൽ പ്രചാരണം മാറ്റി . ഇതോടെ 1000 വോട്ടിൽ കൂടുതൽ നേടാനാവാതെ മജുവിന്റെ നീക്കം പരാജയപ്പെട്ടു.
പാറമട ആരംഭിക്കണമെങ്കിൽ
പരിസ്ഥിതി പ്രത്യാഘാത അനുമതി
മൈനിംഗ്,ജിയോളജി വകുപ്പ് അനുമതി
എക്ല് പ്ലോസീവ് ലൈസൻസ് എടുക്കണം
പൊല്യൂഷൻ കൺട്രോൾ ലൈസൻസ്
സ്ഥലത്തിന് റവന്യൂ വകുപ്പ് അനുവാദം
പഞ്ചായത്ത് സിസ്സഹായർ
പാറമടയ്ക്ക് ലൈസൻസ് കൊടുക്കാനോ തടയാനോ ഉള്ള അധികാരം പഞ്ചായത്തിൽ നിന്ന് എടുത്തു കളഞ്ഞത് പാറമട ലോബിക്ക് അനുഗ്രഹമായി.
ജില്ലയിൽ ഇതുവരെ
400
ഉരുൾ പൊട്ടൽ
കിഴക്കൻ മേഖലയിൽ
100 പാറമടകൾ