നെടുംകുന്നം : പഞ്ചായത്തിലെ പതിനാലാം വാർഡിലെ തൊട്ടിക്കൽ അംഗൻവാടിക്ക് സ്വന്തം കെട്ടിടമായി. പഞ്ചായത്തംഗം ജോസഫ് ദേവസ്യ, വിവിധ സന്നദ്ധ സംഘടനകൾ, നെടുംകുന്നം പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവർ കൈകോർത്താണ് അഞ്ച് സെന്റ് സ്ഥലത്ത് കെട്ടിടം സാധ്യമാക്കിയത്. പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ യുവധാര ക്ലബ്, കുടുംബശ്രീ, എന്നിവയുടെ സഹകരണത്തോടെ അംഗൻവാടിക്കായി പണം സ്വരൂപിക്കാൻ സമ്മാനകൂപ്പൺ പദ്ധതിയും നടപ്പാക്കിയിരുന്നു. അംഗൻവാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം അജിത്ത് മുതിരമല നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബീന നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. വാർഡംഗം ജോസഫ് ദേവസ്യ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ കുമാരി, ബ്ളോക്ക് മെമ്പർമാരായ റോസമ്മ തോമസ്, രാജേഷ് കൈടാച്ചിറ തുടങ്ങിയവർ പങ്കെടുത്തു.