aganvadi

നെടുംകുന്നം: പുതുതായി നിർമ്മിച്ച തൊട്ടിക്കൽ അംഗൻവാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ അജിത്ത് മുതിരമല നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബീന നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. അംഗൻവാടി സ്ഥലം വാങ്ങൽ സമിതിക്ക് നേതൃത്വം കൊടുത്ത വാർഡ് മെമ്പർ ജോസഫ് ദേവസ്യ, ജനറൽ കൺവീനർ ടി.ആർ ഉണ്ണികൃഷ്ണൻ, കൺവീനർ ജോസഫ് ടി.വി, എ.ഡിഎ.സ് പ്രസിഡന്റ് എൽസി ജോസഫ് വൈസ് പ്രസിഡന്റ് സോജമ്മ സക്കറിയ, കോൺട്രാക്ടർ ശ്രീജിത്ത് എന്നിവരെ പഞ്ചായത്ത് പ്രസിഡന്റ് അനുമോദിച്ചു. വാർഡ് മെമ്പർ ജോസഫ് ദേവസ്വാ സ്വാഗതവും അംഗൻവാടി വർക്കർ ലിസി ജോൺ നന്ദിയും പറഞ്ഞു. യുവധാര ക്ലബ് അംഗങ്ങളുടെ കലാപരിപാടികളും നടന്നു.