bhagavatha-satram

വൈക്കം: ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഡിസംബർ 12 ന് തുടങ്ങുന്ന അഖില ഭാരത ഭാഗവത മഹാസത്രത്തിന്റെ ഭാഗമായി 108 ദിവസം നടത്തുന്ന സമ്പൂർണ്ണ നാരായണീയ പാരായണത്തിന്റെ 41 ാം ദിവസം പാരായണം നടത്തിയ പാരായണ സമിതി അംഗങ്ങളെ സത്രവേദിയിൽ ആദരിച്ചു.
സമിതി ചെയർപേഴ്‌സൺ ബീന അനിൽകുമാർ, കൺവീനർ മായ രാജേന്ദ്രൻ, കൃഷ്ണമ്മ, മഹിളാമണി, ലളിത ശശീന്ദ്രൻ, ഓമനക്കുട്ടി, ഷീജ, വത്സല, വീണ, രാധാമണി എന്നിവർ നേതൃത്വം നൽകി. ക്ഷേത്രം പ്രസിഡന്റ് ശശിധരൻ നായർ, സെക്രട്ടറി രാഗേഷ് ടി. നായർ, ട്രഷറർ രാധാകൃഷ്ണൻ നായർ എന്നിവരും പങ്കെടുത്തു.