അടിമാലി .വിനോദ സഞ്ചാരികളുടെ ആക്രമണത്തിൽ അടിമാലി ടൗണിലെ രണ്ട് ചുമട്ട് തൊഴിലാളികൾക്ക് പരുക്ക്.അടിമാലി അപ്‌സരകുന്ന് ഉത്തുവാൻ റഹിം (39) ,അടിമാലി നടുക്കുടി അഷറഫ് (36) എന്നിവർക്കാണ് പരിക്കേറ്റത്.ഇവർ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികത്സയിലാണ്.
സംഭവുമായി ബന്ധപ്പെട്ട് പനങ്ങാട് ,പെരിങ്ങാട്ടുപറമ്പ് പി എൻ നസീർ (31) ഷൗക്കത്ത് (35), അബ്ദുൾ സമത് ( 44) സജീബ് (28), സഹാബ് (25), മരട് നെട്ടൂർ മസ്ജിത് ഷാഹുദ്ദീൻ പി അബ്ദു (34), പി .എസ് സിജാദ് പി ,എരമല്ലൂർ മാളേറത്ത് പറമ്പ് എം എം ഷാനവാസ് (35),പി .എ ഷാനവാസ്(35) നെട്ടൂർ തെക്കെവീട്ടിൽ സഹീർ കുഞ്ഞുമുഹമ്മദ് എന്നിവരെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 8 ന് എറണാകുളത്തു നിന്നും ടൂറിസ്റ്റ് ബസ്സിൽ മൂന്നാർ സന്ദർശനം കഴിഞ്ഞ് മടങ്ങി രാത്രി 11 .30 അടിമാലി ടൗണിൽ വെച്ചാണ് സംഭവം. ഇവർ താമസിച്ചിരുന്ന കല്ലാറിലുള്ള ലോഡ്ജിൽ നല്‌കേണ്ട തുക പൂർണ്ണമായി നൽകിയില്ല അടിമാലിയിൽ എത്തുമ്പോൾ ലോഡ്ജ് ഉടമയുടെ ബന്ധുവായ റഹീം വശം പണം നൽകി കൊള്ളാമെന്ന് സഞ്ചാരികൾ പറഞ്ഞത്. എന്നാൽ അടിമാലിയിൽ എത്തിയ സഞ്ചാരികൾ കൊടുക്കുവാനുള്ള തുക പൂർണ്ണമായി നൽകാത്തതിനെ തുടർന്നാണ് സംഘർഷം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ റഹിം, അഷറഫ് എന്നിവർ സഞ്ചരികൾക്ക് ഒപ്പം ഉണ്ടായിരുന്ന സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് ഇവർക്ക് എതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്