വടയാർ: ഭൂതങ്കേരിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ എസ്.എൻ.ഡി.പി യോഗം 133ാം നമ്പർ ശാഖാ യോഗത്തിന്റെയും ശ്രീധർമ്മശാസ്താ സേവാസംഘത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന ഒൻപതാമത് ശ്രീമദ് ഭാഗവത സപ്താഹജ്ഞാന യജ്ഞത്തിന് മനയത്താറ്റ് മനയ്ക്കൽ ചന്ദ്രശേഖരൻ നമ്പൂതിരി ഭദ്രദീപ തെളിച്ചു. യജ്ഞ മണ്ഡപത്തിൽ വിഗ്രഹ പ്രതിഷ്ഠ ക്ഷേത്രം മേൽശാന്തി പട്ടശ്ശേരിൽ എം.ഡി ഷിബു ശാന്തിയും ആചാര്യ വരണം സപ്താഹ കമ്മറ്റി ചെയർമാൻ കെ.പി തങ്കച്ചനും നിർവ്വഹിച്ചു. യജ്ഞാചാര്യൻ പള്ളിപ്പുറം കെ.എസ് മണിയപ്പൻ ഭാഗവത മാഹാത്മ്യ പ്രഭാഷണം നടത്തി.