അടിമാലി: ദേവികുളം താലൂക്കിലെ കോളനി നിവാസികൾ ഉൾപ്പെടെ അർഹരായ എല്ലാ വർക്കും പട്ടയം നൽകുക ,കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് സർക്കാർ എർപ്പെടുത്തിയ നിയമങ്ങൾ റദ്ദുചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക കോൺഗ്രസ്സ് ദേവികുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 11,12 തിയതികളിൽകർഷക ജാഥ സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് എം ആർ പ്രകാശ്, ജില്ല വൈസ് പ്രസിഡന്റ് എസ് കെ വിജയൻ ,സെക്രട്ടറി റോയി പാലക്കൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
.എം ആർ പ്രകാശ് നയിക്കുന്ന ജാഥ ഇന്ന് രാവിലെ 10ന് അടിമാലിയിൽ ഡിസിസി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5ന് മാങ്കുളത്ത് സമാപിക്കും. സമാപന സമ്മേളനം ഡീൻ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്യും.
12 ന് വട്ടവടയിൽ നിന്ന് ആരംഭിക്കുന്ന കെ പി സി സി വൈസ് പ്രസിഡന്റ് എ കെ മണി ഉദ്ഘാടനം ചെയ്യും. മാട്ടുപ്പെട്ടി, മൂന്നാർ മായൂർ എന്നിവിടങ്ങളിൽ പര്യടനം നടത്തി 3 ന് കാന്തല്ലൂരിൽ സമാപിക്കും. സമാപന സമ്മേളനം എഐസിസി അംഗം ഇ.എം.ആഗസ്തി ഉദ്ഘാടനം ചെയ്യും