kumara

കുമാരനല്ലൂർ: ആർഷസംസ്കാരം അവഗണിച്ചുകൊണ്ടുള്ള വിദ്യാഭ്യാസ പദ്ധതിയാണ് ഭാരതത്തിൽ തിന്മകൾ വളരാൻ കാരണമെന്ന് കേരള സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. വി.പി. മഹാദേവൻപിള്ള അഭിപ്രായപ്പെട്ടു. കുമാരനല്ലൂർ ദേവീക്ഷേത്രത്തിൽ പരമ്പരാഗതാമായി നടന്നു വരുന്ന വിജ്ഞാനപോഷിണി സഭയുടെ വിദ്വൽ സദസ്സ് (നവമിസഭ)​ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . എം.ജി. സർവ്വകലാശാല സയൻസ്ഡീൻ പ്രൊഫ. സി. സുദർശനകുമാർ, കേരള സർവകലാശാല മലയാളവിഭാഗം പ്രൊഫ. എ.എം. ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ദേവസ്വം ഭരണാധികാരി സി.എൻ. ശങ്കരൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ഡോ. രാജു വള്ളിക്കുന്നം വിശിഷ്ടാതിഥികളെ സദസ്സിന് പരിചയപ്പെടുത്തി. ടി.പി. നാരായണൻ നമ്പൂതിരി ഉപഹാരം നൽകി. ഇ.എസ്. ശങ്കരൻ നമ്പൂതിരി,​ വി.കൃഷ്ണകുമാർ,​ പി.എൻ. ശശിധരൻ നായർ എന്നിവർ സ്വീകരിച്ചു.