എരുമേലി : സ്‌കൂൾ ബസിൽ ടിപ്പർ ലോറി ഇടിച്ച് വിദ്യാർത്ഥികളും ഡ്രൈവറും ഉൾപ്പെടെ ഏഴ് പേർക്ക് പരിക്ക്. ഇന്നലെ രാവിലെ എട്ടരയോടെ എരുമേലിയിൽ കൊരട്ടി കണ്ണിമല ബൈപാസ് റോഡിലെ പാറമട ഭാഗത്തായിരുന്നു അപകടം. കൊല്ലമുള ലിറ്റിൽ ഫ്ലവർ പബ്ലിക് സ്‌കൂളിന്റെ ബസിലാണ് ടിപ്പർ ഇടിച്ചത്. ബസ് ഡ്രൈവർ കണ്ണിമല ഇളംതുരുത്തി മാത്യു, വിദ്യാർത്ഥികളും കണ്ണിമല സ്വദേശികളുമായ പഴത്തോട്ടത്തിൽ റൂബിൾ റെന്നി, മടുക്കക്കുഴി ആൻ മരിയ, പടിഞ്ഞാറേപ്പറമ്പിൽ ഗോഡ്‌വിൻ ജോർജ്, പ്രപ്പോസ്, ആദർശ് പി ബിനു എന്നിവരെ എരുമേലിയിലെ സ്വകാര്യ ആശുപത്രിയിലും, തെക്കേമുറിയിൽ ദിയാ സെബാസ്റ്റ്യൻ, കല്യാണി എന്നിവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.