കോട്ടയം: മധ്യകേരളത്തിലെ വലിയ കാർഷിക മഹോത്സവമായ ചൈതന്യ കാർഷിക മേള നവംബർ 20ന് ആരംഭിക്കും. 21-ാമത് ചൈതന്യ കാർഷിക മേളയ്ക്കും സ്വാശ്രയസംഘ മഹോത്സവത്തിനുമുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ഡയറക്ടർ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെയും കൃഷി വകുപ്പിന്റെയും ഇതര വകുപ്പുകളുടെയും സഹകരണത്തോടെയാണ് അഞ്ചു ദിവസം നീണ്ടു നിണ്ടുനിൽക്കുന്ന മേള സംഘടിപ്പിക്കുന്നത്.
കാർഷിക പ്രദർശനം, പൊതുവിള പ്രദർശന മത്സരം, കാർഷിക മത്സരങ്ങൾ, വിജ്ഞാനദായക സെമിനാറുകൾ, മുഖാമുഖം, കലാസന്ധ്യ, പൊതു മത്സരങ്ങൾ, പൗരാണിക കാർഷിക വിദ്യകളുടെ പ്രദർശനം, എക്സിബിഷൻ, പൗരാണിക ഭോജനശാല, മെഡിക്കൽ ക്യാമ്പ്, ശാസ്ത്രപ്രദർശനം, 200ലധികം വിപണനശാലകൾ, അമ്യൂസ്മെന്റ് പാർക്ക്, പുഷ്പ, ഫല വൃക്ഷാദികളുടെയും പക്ഷി, മൃഗാദികളുടെയും പ്രദർശനവും വിപണനവും മേളയിലുണ്ടാവും.