കോട്ടയം: ജില്ലയിൽ ഏറ്റവും കൂടുതൽ ഉരുൾപൊട്ടലുണ്ടാകുന്ന പ്രദേശമാണ് കൂട്ടിക്കൽ. മഴ ശക്തമാകുന്ന സീസണിൽ പത്ത് ഉരുൾ പൊട്ടൽ വരെ ഉണ്ടാകാറുണ്ട് . 400 ഓളം കുടുംബങ്ങൾ ഉരുൾപൊട്ടൽ ഭീഷണിയിൽ എന്നാണ് കണക്ക് . പരിസ്ഥിതി ലോല പ്രദേശമായിട്ടും പാറമടകളാൽ സമ്പന്നമാണിവിടം.
അനുവദനീയമായ അളവിൽ കൂടുതൽ ഉഗ്ര സ്പോടനം നടത്തുന്ന കൊടുങ്ങയിലെ പാറമട നാട്ടുകാരുടെ ഉറക്കം കെടുത്താൻ തുടങ്ങിയിട്ട് വർഷങ്ങളായി. പത്തു വർഷം മുമ്പ് ജനങ്ങൾ ഒന്നായി പാറമടക്കെതിരെ സമര രംഗത്ത് വന്നു . ആദ്യം സമരം ശക്തമായിരുന്നു. പിന്നീട് ശോഷിച്ചു. സ്പോടനത്തെ തുടർന്ന് വീടും പരിസരവും സദാ കുലുങ്ങി തുടങ്ങിയതോടെ ഓരോരുത്തരായി സ്ഥലം വിറ്റു പോയി തുടങ്ങി. ശേഷിച്ചവർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് സമരം ശക്തമാക്കിയെങ്കിലും അതു വഴിപാടായി. പാറമട പ്രവർത്തനമാകട്ടെ ശക്തമായി തുടരുകയുമാണ്. ലൈസൻസ് ഇല്ലാഞ്ഞിട്ടും 2020 മാർച്ച് വരെ പാറ പൊട്ടിക്കാൻ ഉടമ ഹൈക്കോടതിയിൽ നിന്ന് അനുമതി നേടിയെടുത്തപ്പോൾ നോക്കി നിൽക്കാനേ പ്രക്ഷോഭകർക്ക് കഴിഞ്ഞുള്ളൂ.
കൊടുങ്ങ വല്യേന്ത പാറമടകളുടെ പ്രവർത്തനം നിരോധിക്കണമെന്ന് വൈദ്യുതി ബോർഡ് വരെ ശുപാർശ ചെയ്തിട്ട് ആറ് വർഷമായി. ഈ ശുപാർശ പുറം ലോകം കണ്ടില്ല. വാഗമൺ മൊട്ടക്കുന്നുകളിൽ അതീവ ജൈവ വൈവിദ്ധ്യ പ്രദേശമായി സംരക്ഷിക്കണമെന്ന് ജൈവവൈവിദ്ധ്യ ബോർഡ് നിർദ്ദേശമുള്ളിടത്താണ് പാറമടകൾ. മീനച്ചിലാറിന്റെ ഉത്ഭവ സ്ഥാനവുമാണ് ഇവിടം. ഗാഡ്ഗിൽ കസ്തൂരി രംഗൻ റിപ്പോർട്ടിൽ ഖനനനിരോധന മേഖലയുമാണ്. ഇടുക്കി ഡാമിന്റെ സമ്മർദ്ദം ഉണ്ടാകുന്ന സ്ഥലമാണ് ഈരാറ്റു പേട്ട മുതൽ വാഗമൺ വരെയുള്ള പ്രദേശം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മാപ്പിൽ അതീവ മണ്ണിടിച്ചിൽ പ്രദേശമെന്ന നിലയിൽ ചുവപ്പ്, ഓറഞ്ച് നിറങ്ങൾ രേഖപ്പെടുത്തിയവയാണ് ഇതെല്ലാം.
പാറമട ലോബിയെ സർക്കാർ എങ്ങിനെ സഹായിച്ചു
പാറമടയും ജനവാസ കേന്ദ്രങ്ങളുമായി 300 മീറ്റർ അകലം വേണമെന്ന് പഴയ നിയമം.
ഇപ്പോൾ അപകടമുണ്ടായാൽ 50 മീറ്ററിനപ്പുറമെങ്കിൽ പാറമട ഉടമ സുരക്ഷിതൻ
91ലെ ആക്ട് അനുസരിച്ച് ജനങ്ങളെ ഇൻഷ്വർ ചെയ്യണമെന്നായിരുന്നു നിയമം
ഇൻഷ്വർ ചെയ്യാതെ പാറമടയ്ക്ക് അനുവാദം കൊടുക്കില്ലെന്ന നിയമം സർക്കാർ മാറ്റി
കൂട്ടിക്കലിൽ മാത്രം
400 ഓളം
കുടുംബങ്ങൾ
ഉരുൾപൊട്ടൽ
ഭീഷണിയിൽ